നിങ്ങൾ സിന്ദൂരം നെറുകയിൽ അണിയുന്നവരാണെങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകല്ലേ…

ദേവി ദേവന്മാരുടെ കാലം തൊട്ട് തന്നെ പ്രചാരത്തിലുള്ള ഒന്നാണ് സിന്ദൂരം. സ്ത്രീകൾ നെറ്റിയിൽ സിന്ദൂരം അണിയുന്നത് ദീർഘസുമംഗലികൾ ആവാനാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ ആദ്യ പുരാതനകാലത്ത് സീതാദേവി ശ്രീരാമചന്ദ്രന്റെ ദീർഘായുസ്സിന് വേണ്ടി നെറുകയിൽ അണിഞ്ഞിരുന്ന ഒന്നാണ് സിന്ദൂരം. അതുപോലെ തന്നെ പാർവതി ദേവി പരമശിവന്റെ അടുത്തുനിന്ന് ദുഷ്ട ശക്തികൾ അകന്നു പോകുന്നതിനു വേണ്ടിയും സിന്ദൂരം അണിയാറുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് സിന്ദൂരം ഒരു ഫാഷനായി മാറിയിരിക്കുകയാണ്.

   

എല്ലാ സ്ത്രീകളും തങ്ങളുടെ സൗകര്യത്തിനനുസരിച്ച് ഫാഷന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സിന്ദൂരമണിയുന്നത്. അതുകൊണ്ടുതന്നെ ഇപ്പോൾ ആരും ശരിയായ രീതിയിൽ അല്ല സിന്ദൂരം അണിയുന്നത്. സിന്ദൂരം ഉറപ്പായും പവിത്രമായി കരുതേണ്ട ഒന്ന് തന്നെയാണ്. എന്നാൽ പലർക്കും ഉണ്ടാകുന്ന സംശയമാണ് സിന്ദൂരം എങ്ങനെ ശരിയായ രീതിയിൽ അണിയാം എന്നത്. സിന്ദൂരരേഖ എന്ന നെറ്റിയിലെ രേഖയിൽ വളരെ വ്യക്തമായും.

തെളിഞ്ഞും അണിയേണ്ട ഒന്ന് തന്നെയാണ് സിന്ദൂരം. ചിലരെല്ലാം ചരിച്ചും അല്ലെങ്കിൽ ഒരു കുത്തു പോലെയും അല്ലെങ്കിൽ വളരെ നേർത്തരീതിയിലും എല്ലാം സിന്ദൂരം അണിയാറുണ്ട്. ഇവയെല്ലാം വളരെ തെറ്റായ രീതികൾ തന്നെയാണ്. സിന്ദൂരം അണിയുമ്പോൾ നെറുകയിൽ നന്നായി തെളിയിച്ചു തന്നെ അണിയേണ്ടതാണ്. വിവാഹിതയായ സ്ത്രീ രാവിലെ ഉണർന്നെഴുന്നേറ്റ് ആദ്യം തന്നെ കുളിച്ച് ശുദ്ധിയായി പൂജാമുറിയിൽ കയറി സിന്ദൂരം നെറുകയിൽ അണിയേണ്ടതാണ്.

അപ്പോൾ നിങ്ങൾക്ക് തോന്നാം പുലവാലായ്മയുള്ള സമയത്തും അശുദ്ധി സമയത്തും പൂജാമുറിയിൽ കയറാൻ സാധിക്കില്ലല്ലോ എന്ന്. അപ്പോൾ സിന്ദൂരം അണിയേണ്ടതില്ലയോ എന്നാണ് സംശയം. എന്നാൽ ഈ സമയങ്ങളിൽ സിന്ദൂരം ഉറപ്പായും അണിയേണ്ടത് തന്നെയാണ്. പക്ഷേ പൂജ മുറിയിൽ കയറാൻ സാധിക്കാത്തതുകൊണ്ടു തന്നെ രണ്ട് സിന്ദൂരച്ചെപ്പ് സൂക്ഷിക്കേണ്ടതാണ്. ഇത്തരത്തിൽ ഒന്ന് പൂജാമുറിയിലും ഒന്ന് പുറത്തായും സൂക്ഷിക്കേണ്ടതാണ്. ഇങ്ങനെ അശുദ്ധി സമയങ്ങളിൽ പുറത്തുള്ള സിന്ദൂരം അണിയാവുന്നതാണ്. തുടർന്ന് കൂടുതൽ അറിയാൻവീഡിയോ മുഴുവനായി കാണുക.