ബംഗാളിയെ കളിയാക്കുകയാണെങ്കിൽ അതിനു മുകളിലുള്ളവരെ നാം എന്താണ് വിളിക്കേണ്ടത്…

കൺസ്ട്രക്ഷൻ മേഖല ഇന്ന് വളരെയധികം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സന്ദർഭത്തിലാണ് ഇത്തരം ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു വീട് പണിതിരിക്കുന്നതിന്റെ മണ്ടത്തരങ്ങളെ കുറിച്ചാണ് ഈ ഫോട്ടോയിൽ നിന്ന് നമുക്ക് വ്യക്തമാക്കുന്നത്. ഒരു വീടിന്റെ അകത്തുനിന്ന് മുകളിലേക്ക് ഒരു സ്റ്റെയർകെയ്സ് പണിതിരിക്കുന്നു. തുടങ്ങുന്നതിന്റെ സൈഡിൽ നിന്ന് ബെഡ്റൂമിലേക്ക് ഒരു വാതിലും അവിടെയുണ്ട്. ഇത് കാണുമ്പോൾ ഇത് പണിത ബംഗാളിയെ എല്ലാവരും കുറ്റപ്പെടുത്തുന്നു.

   

വംശീയതയും വർഗീയതയും ഉണർത്തുന്ന ഇത്തരം ചിത്രങ്ങളും അതിനടിയിലുള്ള കുറിപ്പുകളും ഏറെ വിവാദം ആയിരിക്കുകയാണ്. ഇതിൽ ബംഗാളിയെ മാത്രം എങ്ങനെയാണ് കുറ്റപ്പെടുത്തുകയും കളിയാക്കുകയും ചെയ്യുക. കാരണം ബംഗാളിക്കും മുകളിൽ അധികൃതർ ഉണ്ടല്ലോ. അവർ പറയുന്നത് അനുസരിച്ച് മാത്രമേ അയാൾക്ക് പണിയാനായി സാധിക്കൂ. ഈ പണിയിൽ സംഭവിച്ചിരിക്കുന്നത് പണിതുകൊണ്ടിരിക്കുന്ന വേളയിൽ ഈ വീടിന്റെ രൂപത്തിൽ ഭാവമാറ്റം വരുത്തിയിരിക്കുന്നു എന്നതാണ്.

അത്തരത്തിൽ ഭാവമാറ്റം വരുമ്പോഴാണ് ഇത്തരത്തിൽ എല്ലാം സംഭവിക്കുന്നത്. ആ സ്റ്റെയർകെയ്സിന്റെ സൈഡിലൂടെ ആയിട്ടുള്ള വാതിലിന്റെ ഭാഗം ഒഴിച്ചിട്ടിരിക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. എന്നാൽ ആ വാതിൽ അവിടെനിന്ന് മാറ്റാനും മറ്റൊരു വശത്തായി ഉണ്ടാക്കാനും തീരുമാനം ആയിട്ടുണ്ട്. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ ആ വാതിൽ അവിടെനിന്ന് അടച്ചു മാറ്റുന്നതിന് മുൻപ് തന്നെ ഒരു ഫോട്ടോ എടുക്കുകയും ബംഗാളിയുടെ തെറ്റും മണ്ടത്തരവും.

എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ചില ടിവി ഷോകളിൽ ഇങ്ങനെ പറയാറുണ്ട്. അടുക്കള പണിതപ്പോൾ പൂജാമുറിയും പൂജാമുറി ബാത്റൂമും ആയി എന്നെല്ലാം. കളിയാക്കാനായി ഇങ്ങനെ പറയുന്നുണ്ട് എങ്കിലും ചിലപ്പോഴെല്ലാം ചില അബദ്ധങ്ങൾ സംഭവിച്ചു പോകാറുണ്ട്. എന്നാൽ ഇത് ഇത്തരത്തിൽ അബദ്ധം സംഭവിച്ചിരിക്കുന്നത് അല്ല എന്നും ഇതിനെ തക്കതായ കാരണമുണ്ട് എന്നതും തെളിയിക്കാവുന്ന കാര്യം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.