മനുഷ്യത്വം തൊട്ട്തീണ്ടിയിട്ടില്ലാത്ത ഇന്നത്തെ സമൂഹത്തെ സോഷ്യൽ മീഡിയയിലൂടെ വരുന്ന ഇത്തരത്തിലുള്ള വാർത്തകൾ നമുക്ക് വലിയൊരു പാഠമാണ് നൽകുന്നത്. മുതിർന്ന ആളുകൾ കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം മാറി കുട്ടികളിൽ നിന്ന് മുതിർന്നവർ ഇന്ന് പഠിച്ചെടുക്കേണ്ട കാലഘട്ടമായി മാറിയിരിക്കുകയാണ്. തെരുവിൽ കാണുന്ന ഏതെങ്കിലും ഒരു ജീവിയുടെ ജീവനെ പോയിട്ട് ഒരു മനുഷ്യ ജീവന് പോലും ഇന്ന് ആരും ഒരു വിലയും കൽപ്പിക്കുന്നില്ല. ഇത്തരത്തിൽ സമൂഹത്തിൽ ഒരു പ്രാധാന്യവും.
ഇല്ല എന്ന് കരുതപ്പെടുന്ന ചെറിയ ജീവികളുടെ ജീവനെ വലിയ പ്രാധാന്യം കൊടുത്തുകൊണ്ട് ഈ കൊച്ചു മിടുക്കന്റെ പ്രവർത്തി വളരെ പ്രശസ്തനീയമാണ്. ഈ കൊച്ചു ബാലൻ അവൻറെ സൈക്കിൾ ചവിട്ടി വീടിൻറെ മുറ്റത്തും വീടിനടുത്തുള്ള വഴികളിലും കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അതിലൂടെ അടുത്ത വീട്ടിലെ ഒരു കോഴിക്കുഞ്ഞ് കളിച്ചും ചിക്കിയും നടക്കുന്നത് അവൻ കണ്ടത്. അവൻ അറിയാതെ തന്നെ അവൻറെ കൊച്ചു സൈക്കിൾ കോഴിക്കുഞ്ഞിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി.
അവനെ വല്ലാത്ത വിഷമവും സങ്കടവും തോന്നി. അവന് കോഴിക്കുഞ്ഞിനെ എടുത്ത് തന്റെ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. ഇതിനെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണമെന്ന്. അവൻറ മാതാപിതാക്കൾക്ക് അവനോട് വളരെയധികം പുച്ഛമാണ് തോന്നിയത്. ഒരു കൊച്ചു കുഞ്ഞിൻറെ ബാലിശമായ പ്രവർത്തികളെ മുന്നിൽ കണ്ടുകൊണ്ട് അവർ അതിനെ ശ്രദ്ധ നൽകിയില്ല. എന്നാൽ അവൻ തന്റെ കയ്യിൽ ഉണ്ടായിരുന്ന ഒരു പത്തു രൂപ നോട്ട്.
എടുത്ത് അടുത്തുണ്ടായിരുന്ന ആശുപത്രിയിലേക്ക് ആ കോഴിക്കുഞ്ഞിനെ എത്തിച്ചു. തന്റെ കയ്യിൽ ഉണ്ടായിരുന്ന കോഴിക്കുഞ്ഞ് അപ്പോഴേക്കും ചത്തു പോയിരുന്നു എന്ന് അറിയാതെ അവൻ നിഷ്കളങ്കമായി ആശുപത്രിയിലെ അധികൃതരോട് അതിൻറെ ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അവൻറെ നിഷ്കളങ്ക പ്രവർത്തികൾ ആരോ അവിടെ നിന്ന് വീഡിയോയിൽ പകർത്തുകയുണ്ടായി. അത് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.