ജീവൻ രക്ഷിച്ച മത്സ്യ തൊഴിലാളിയോട് തൻറെ കടമ വര്‍ഷാവർഷത്തിൽ തീർത്തുകൊണ്ടിരിക്കുന്ന ഒരു പെൻഗീൻ…

സോഷ്യൽ മീഡിയയിൽ ഒരുപാട് ലൈക്കുകൾ വാരിക്കൂട്ടുകയും ഒരുപാട് പേർ കാണുകയും തരംഗമായി മാറുകയും ചെയ്ത ഒരു വീഡിയോയാണ് ഇത്. 2011ൽ ജാവോ പെരേര ഡിസൂസ എന്ന 71 വയസ്സ് പ്രായം വരുന്ന ഒരു മത്സ്യത്തൊഴിലാളിക്ക് കടൽത്തീരത്തുനിന്ന് ശരീരത്തിൽ മണ്ണുനിറഞ്ഞ കിടന്ന ഒരു പെൻഗ്വിൻ കുഞ്ഞിനെ കിട്ടുകയുണ്ടായി. ജെയിൻ ജി എന്ന് വിളിക്കപ്പെടുന്ന അതിനെ വളരെയധികം ശാരീരിക ബുദ്ധിമുട്ടുകൾ ആ സമയത്ത് ഉണ്ടായിരുന്നു. എന്നാൽ 11 മാസക്കാലം.

   

ആ മത്സ്യത്തൊഴിലാളി അതിനെ ചികിത്സിച്ചു. അവനെ ആഹാരം നൽകി വേണ്ടുന്ന പരിചരണങ്ങൾ എല്ലാം കൊടുത്തു. അങ്ങനെ അനേകനാളുകൾക്കു ശേഷം പെട്ടെന്ന് ഒരു ദിവസം അവനെ കാണാതായി. അപ്പോൾ ചുറ്റും ഉണ്ടായിരുന്ന എല്ലാവരും തന്നെ അദ്ദേഹത്തെ കളിയാക്കാനും ഇനിയൊരിക്കലും അവൻ വരില്ല എന്നും അയാളെ പറഞ്ഞ് തളർത്താനായി ശ്രമിച്ചു. എന്നാൽ അയാൾ പറഞ്ഞു ഞാൻ എൻറെ കടമയാണ് ചെയ്തത് അവൻ വന്നില്ലെങ്കിലും എനിക്ക് യാതൊരു കുഴപ്പവുമില്ല എന്ന്. എന്നാൽ കൃത്യം.

ഒരു വർഷം കഴിഞ്ഞപ്പോൾ അവൻ തന്റെ രക്ഷകനെ കാണാനായി എത്തുകയുണ്ടായി. ഇതിൽ അത്ഭുതപ്പെടുത്തുന്ന കാര്യം 8000 കിലോമീറ്റർ നീന്തി ആണ് അവൻ തന്റെ രക്ഷകനെ കാണാൻ എത്തിയിരുന്നത്. ഇത് അദ്ദേഹത്തിന് ഒരുപാട് സന്തോഷമുണ്ടാക്കി. തുടർന്ന് എല്ലാ വർഷത്തിലും ആ സമയത്ത് അവൻ അദ്ദേഹത്തെ കാണാനായി വരാൻ തുടങ്ങി. അദ്ദേഹത്തോടൊപ്പം ചെലവഴിക്കുകയും.

അദ്ദേഹം കൊടുക്കുന്ന ആഹാരം കഴിക്കുകയും അദ്ദേഹത്തിന്റെ മടിയിൽ വിശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ മറ്റാരും അവനെ തൊടുന്നത് അവനെ ഇഷ്ടമല്ലായിരുന്നു. അങ്ങനെ തൊടാനായി ചെല്ലുന്നവരെ അവൻ കൊത്തിയോടിക്കുമായിരുന്നു. എന്നാൽ തൻറെ പരിചാരകനെ മാത്രം അവൻ അതിനെല്ലാം സമ്മതിച്ചിരുന്നു. ഡിസൂസയുടെയും ജയൻ ജിയുടെയും സ്നേഹം ഏവർക്കും അത്ഭുതം ഉണ്ടാക്കുന്ന ഒന്നായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.