ഇപ്പോൾ പ്ലസ്ടുവിൽ പഠിക്കുന്ന ഒരു കുട്ടിയാണ് വരുൺ. അവനെ രണ്ടു വയസ്സുള്ളപ്പോഴാണ് അവൻറെ അച്ഛൻ അവൻറെ അമ്മയെ ഉപേക്ഷിച്ചു പോയതെന്ന് അവൻ കേട്ടിട്ടുണ്ട്. അവൻറെ അച്ഛനും അമ്മയും സ്നേഹിച്ച വിവാഹം ചെയ്തവരായിരുന്നു. വരുണിന്റെ അമ്മ അതീവ സുന്ദരിയായിരുന്നു. ആ സൗന്ദര്യം കണ്ടിട്ടാണ് അവൻറെ അച്ഛൻ അവൻറെ അമ്മയെ പ്രണയിച്ചത്. സൗന്ദര്യത്തെ മാത്രമാണ് അച്ഛൻ സ്നേഹിച്ചിരുന്നത്.
എന്ന് അമ്മ മനസ്സിലാക്കിയത് വളരെ വൈകിയായിരുന്നു. വരുണിന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിൽ പായസം ഉണ്ടാക്കുകയായിരുന്നു അവൻറെ അമ്മ. ആവി പറക്കുന്ന തളച്ച ആ പായസം അടുപ്പിൽനിന്ന് അമ്മയുടെ ശരീരത്തിലേക്ക് മറഞ്ഞുവീണു. ആ അമ്മയുടെ ശരീരം മുഴുവൻ വെന്തു പൊള്ളി. കാഴ്ചക്കാർക്ക് അറപ്പുലാവാകുന്ന രീതിയിൽ വികൃതമായി മാറി ആ അമ്മയുടെ ശരീരം.
ഇത്രയും കാലം തന്നെ വല്ലാതെ സ്നേഹിച്ചിരുന്ന അവൻറെ അച്ഛനും ആ ശരീരം അറപ്പ് ഉളവാക്കുമെന്ന് ആ അമ്മ ഒരിക്കലും കരുതിയില്ല. എല്ലാവരാലും ഒറ്റപ്പെട്ടുപോയ ആ അമ്മയെയും ആ പിഞ്ചു കുഞ്ഞിനെയും തനിച്ചാക്കി അവന്റെ അച്ഛൻ എങ്ങോട്ടോ ഇറങ്ങിപ്പോയി. അക്കാലം മുതൽ എല്ലാവരും ഒറ്റപ്പെടാനും ദാരിദ്ര്യത്തിൽ നട്ടം തിരിയാനുമായിരുന്നു അവന്റെയും അമ്മയുടെയും വിധി. കീഴ്പ്പെടാനോ എൻറെ മകനെ ദാരിദ്ര്യത്തിൽ പുലർത്താനോ ആ അമ്മ ഒരിക്കലും തയ്യാറായിരുന്നില്ല.
ഏറെ കഷ്ടപ്പെട്ട് ആ അമ്മ ആ മകനെ വളർത്തി. അങ്ങനെ ഇന്ന് അമ്മ എത്തിനിൽക്കുന്നത് തൻറെ മകനെ ഉന്നത വിദ്യാഭ്യാസ പുരസ്കാരം നേടുന്ന വേദിയിലാണ്. പ്ലസ് ടു പരീക്ഷയിൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് എല്ലാ വിഷയത്തിലും ഫുൾ മാർക്ക് നേടി കൊണ്ടാണ് വരുൺ വിജയിച്ചത്. തൻറെ വിജയങ്ങൾക്കെല്ലാം കാരണം തന്റെ അമ്മയാണെന്ന് അറിയുന്ന ആ മകൻ ആ പുരസ്കാരം വാങ്ങുന്ന വേദിയിൽ തൻറെ അമ്മ ഉണ്ടാകണമെന്നും ആഗ്രഹിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.