കാഴ്ച ശക്തി ഇല്ലാത്ത അച്ഛനും അമ്മക്കും കണ്ണായി ഒരു കൊച്ചു കുട്ടി

കാഴ്ച ശക്തി നഷ്ട്ടപ്പെട്ട അച്ഛനും അമ്മക്കും കണ്ണായി മാറിയ ഒരു കൊച്ചു കുഞ്ഞിന്റെ ഹൃദയ സ്പർശിയായ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കാഴ്ച ഇല്ലാത്ത അച്ഛനെയും അമ്മയെയും നടക്കാൻ സഹായിക്കുകയാണ് ഈ വിഡിയോയിൽ കാണുന്ന കുട്ടി.

   

കണ്ടാൽ മൂന്നോ നാലോ വയസ്സ് പ്രായം തോന്നിക്കുന്ന ആ കുട്ടിയാണ് ഇപ്പോൾ ആ കുടുംബത്തിന്റെ വഴികാട്ടി. സാധാരണ മാതാപിതാക്കൾ മക്കൾക്ക് വഴികാട്ടണം എന്നാണ് പൊതുവേ പറയാറ്. എന്നാൽ ഇവിടെ ഈ കൊച്ചു കുഞ്ഞാണ് തന്റെ അച്ഛനും അമ്മയ്ക്കും വഴി കാണിക്കുന്നത്. ആ കുട്ടിയുടെ ശരീരത്തിൽ ഒരു ഷോൾ ചുറ്റിയിരിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം. ഷോളിന്റെ ഒരറ്റം ആ അമ്മയുടെ കൈയിലാണ്.

ആ കൊച്ചു കുഞ്ഞിന്റെ പാത പിന്തുടർന്നു കൊണ്ടാണ് ആ അമ്മ നടക്കുന്നത്. അതിനു തൊട്ടു പുറകെ അമ്മയുടെ ബാഗ് പിടിച്ചുകൊണ്ട് അച്ഛനും നടക്കുകയാണ്. ആരാണ് ഈ വീഡിയോ ചിത്രീകരിച്ചത് എന്നും എന്താണ് ഈ കുടുംബത്തിന് സംഭവിച്ചത് എന്നൊന്നും വ്യക്തമല്ല. എന്നാൽ ആ കുടുംബം ജീവിക്കാൻ വേണ്ടി ഭിക്ഷ എടുക്കുകയാണ്.

എന്ന് ഈ വിഡിയോയിലൂടെ നമ്മുക്ക് മനസിലാക്കാം. കാഴ്ചയില്ലെങ്കിലും പരസ്പരം സ്നേഹിച്ചും ആശ്രയിച്ചും ഒരുമിച്ച് മുന്നോട്ടു പോകുന്ന ഈ കുടുംബം സമൂഹത്തിനു ഒരു മാതൃക ആണ്. കാഴ്ചയുണ്ടെന്ന് അഭിമാനിക്കുന്ന നമ്മൾ അവരിൽ നിന്നും പഠിക്കേണ്ട പാഠമാണ് ഒത്തൊരുമയും സ്നേഹവും. തുടർന്ന് വീഡിയോ കാണുക.