അലീനെ നിന്റെ അപ്പൻ ഇന്നും ബസ് സ്റ്റാൻഡിൽ ഇരുന്ന പാടുകയും തെണ്ടുകയും ചെയ്യുന്നുണ്ട്. ഞാൻ ഇന്നും രണ്ടു രൂപ നിന്റെ അപ്പനെ കൊടുത്തു. നിമ്മി അത് പറഞ്ഞ് കളിയാക്കിയപ്പോൾ അലീനയ്ക്ക് നെഞ്ചിൽ കത്തി കുത്തി ഇറക്കിയത് പോലെ തോന്നി. അല്ലെങ്കിലും ഈ അപ്പനോട് പലപ്പോഴായി ഞാൻ പറഞ്ഞിട്ടുള്ളതാണ് ബസ്റ്റാന്റിലും അങ്ങനെ കൂട്ടുകാർ കൂടുന്ന ഇടത്തും ഒന്നും പോയിരുന്നു പാടരുത് എന്ന്.
എങ്കിലും അതൊന്നും കേൾക്കില്ല. പലപ്പോഴും അപ്പനോട് ഇതെല്ലാം പറയുമ്പോൾ അടുപ്പത്ത് തിളക്കുന്ന കഞ്ഞിയാണ് അപ്പൻ കാണിച്ചു തരാറ്. ഈ കൂട്ടുകാരിൽ ഓരോരുത്തരും കൊടുത്ത നാണയത്തുട്ടുകൾ ഉണ്ട് എന്റെ ആമാശയത്തിൽ. അത്രയേറെ കഷ്ടപ്പെട്ടിട്ടാണ് വീട്ടിൽ കഴിയുന്നത്. കൂട്ടുകാരെല്ലാവരും കൂടി ആലിലക്കണ്ണ് എന്ന പാട്ടുപാടി കളിയാക്കുമ്പോൾ അലീനയുടെ മനസ്സൊന്നും പിടഞ്ഞു.
വളരെയധികം കഷ്ടം തോന്നി. പട്ടിണി കിടന്നാലും വേണ്ടില്ല ഇനി അപ്പൻ ഇങ്ങനെ പാടി കിട്ടുന്ന കാശുകൊണ്ട് ജീവിക്കേണ്ട എന്ന് തീരുമാനിച്ചു. വീട്ടിലെത്തിയതും അലീന അവളുടെ ദേഷ്യം എല്ലാം പ്രകടിപ്പിക്കാനായി തുടങ്ങി. ചായിപ്പിൽ ചാര ചാക്കിന് മുകളിൽ കിടന്നുറങ്ങിയിരുന്ന കരിമ്പൂച്ച വരെ അവളുടെ ബഹളം കേട്ട് അവിടെ നിന്ന് എഴുന്നേറ്റ് ഓടിപ്പോയി.
അകത്തേക്ക് വന്നപ്പോഴാണ് അവിടെ അപ്പൻ അമ്മയ്ക്ക് കട്ടിലിൽ ഇരുന്നുകൊണ്ട് കഞ്ഞി കോരി കൊടുക്കുന്നത് കണ്ടത്. അത് കണ്ടതും ഏറെ വിഷമം ഉണ്ടായെങ്കിലും അപ്പനോട് പൊട്ടിത്തെറിക്കാനാണ് അപ്പോൾ തോന്നിയത്. ഇനി അപ്പൻ ഇതുപോലെ പോയിരുന്ന പാടുകയും തെണ്ടുകയും ചെയ്താൽ ഞാൻ ഇനി ജീവിച്ചിരിക്കില്ല എന്ന് പറഞ്ഞ് അപ്പനെ ഭീഷണിപ്പെടുത്തി. എന്നിരുന്നാലും അപ്പൻ അന്ന് തന്ന പ്രചോദന വാക്കുകളായിരുന്നു പിന്നീട് അങ്ങോട്ട് അവളെ വളർത്തിയത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.