സരസ്വതി ടീച്ചറുടെ ക്ലാസ്സിൽ ഇരിക്കുമ്പോഴാണ് നിത്യ വേണിയോട് അതു പറഞ്ഞത്. വേണി ആ ചേട്ടൻ കുറെ നേരമായി നിന്നെ തന്നെയാണ് നോക്കിക്കൊണ്ട് നിൽക്കുന്നത് എന്ന്. അതും പറഞ്ഞുകൊണ്ട് നിത്യ വേണിയുടെ തുടയിൽ ഒന്നു നുള്ളി. നിത്യ പറഞ്ഞത് കേട്ടപ്പോൾ വേണിയും പുറത്തേക്ക് ഒന്ന് നോക്കി. അതേ പുറത്ത് ആ ചേട്ടൻ തന്നെ തന്നെയാണ് നോക്കിനിൽക്കുന്നത് എന്ന് അവൾക്കും തോന്നി. നല്ല ഒരു പാട്ടുകാരൻ. പോരാത്തതിന് സീനിയറും സുന്ദരനും.
തന്റെ കൂടെയുള്ള എല്ലാ കൂട്ടുകാർക്കും കാമുകന്മാരുണ്ട്. എന്നാൽ തനിക്ക് മാത്രം ഉണ്ടായിരുന്നില്ല. ഇതാ ഇപ്പോൾ തനിക്കും ആ ഭാഗ്യം വന്നുചേർന്നിരിക്കുന്നു. ഞാനും ഒരു വിലസു വിലസും എന്ന് മനസ്സിൽ കരുതിക്കൊണ്ട് ഒരുപാട് സ്വപ്നങ്ങളിലേക്ക് അവളുടെ മനസ്സ് ഊളിയിട്ടു. അങ്ങനെ ഇരുവരും ചേർന്ന് ഡുവേറ്റ്ല്ലാം പാടി അവസാനിക്കുന്ന സമയത്ത് താലികെട്ടാനായി കതിർമണ്ഡപത്തിലേക്ക് കയറുമ്പോൾ ആയിരുന്നു ആ ക്ലാസ് അവസാനിച്ചു ബെല്ലടിച്ചത്.
ആ കിളവി ടീച്ചർ അവളെ പേരെടുത്ത് വിളിക്കുകയും റെക്കോർഡ് ബുക്ക് സമയത്തിന് തന്നെ വയ്ക്കണമെന്നും പറഞ്ഞത്. ആ തള്ളക്ക് അല്ലെങ്കിലും തന്റെ കാര്യത്തിൽ അല്പം ശ്രദ്ധ കൂടുതലാണ്. അവരുടെ കോട്ടയിലാണ് തനിക്ക് ഇവിടെ സീറ്റ് കിട്ടിയിരിക്കുന്നത്. പോരാത്തതിന് അവർ താമസിക്കുന്നത് തന്റെ വീടിന്റെ അടുത്തും. തനോടുള്ള ശ്രദ്ധ അതുകൊണ്ടുതന്നെ അവർക്ക് വളരെയധികം കൂടുതലാണ്.
അതുകൊണ്ട് തന്നെ തന്റെ സ്വപ്നങ്ങളെ പാതി വെച്ച് മുറിച്ച് അവരോട് അവൾക്ക് അല്പം അവജ്ഞ തോന്നാതിരുന്നില്ല. അങ്ങനെ ആ നോട്ടം പതിവായി. അവളുടെ മനസ്സ് എന്തെന്നില്ലാതെ തുടികൊട്ടാനായി തുടങ്ങി. ഓരോ ദിവസവും പല പ്രാവശ്യം ഇരുവരും തമ്മിൽ കണ്ടു. എന്നാലും ഇന്നേവരെ സംസാരിച്ചിട്ടില്ല. എങ്ങനെയും അയാളോട് സംസാരിക്കണം എന്ന് തീരുമാനിച്ചു. നാളെ ആകട്ടെ എന്ന് കരുതി. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.