ഏറെ വൈറലായ ഈ വീഡിയോ നിങ്ങളും കണ്ടതല്ലേ? എങ്കിൽ ഇതുകൂടി അറിയൂ…

കുറച്ചുനാളുകൾക്കു മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ നാം ഏവരും കണ്ടതാണ്. ഒരു കുഞ്ഞ് ഒരു അപ്പാർട്ട്മെന്റിന്റെ മുകളിൽ നിന്ന് പാരപ്പട്ടിലേക്ക് വീണു. ഷീറ്റിൽ 15 മിനിറ്റോളം തങ്ങി നിന്നതിന് ശേഷം അവിടെ ഉണ്ടായിരുന്ന ആളുകൾ ചേർന്ന് ആ കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തിയ കാഴ്ച വെറും ഏഴുമാസം പ്രായം വരുന്ന കുഞ്ഞ് ഷീറ്റ് മേലേക്ക് വീണിട്ട് 15 മിനിറ്റ് അവിടെ തന്നെ കിടക്കുകയായിരുന്നു.

   

കുഞ്ഞിന്റെ ഭാഗ്യം എന്നോണം ആരൊക്കെയോ ചേർന്ന് ആ കുഞ്ഞിനെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ആ കുഞ്ഞിന്റെ അമ്മ സൈബർ അക്രമണങ്ങൾക്ക് വിധേയ ആയിരിക്കുകയാണ്. അതിനുശേഷം ആ കുഞ്ഞിന്റെ അമ്മയുടെ മനോനില വളരെയധികം തകർന്നിരുന്നു. കുഞ്ഞ് വീഴാനിടയായ സാഹചര്യത്തിൽ ഏവരും കുറ്റപ്പെടുത്തിയത് കുഞ്ഞിന്റെ അമ്മയെയായിരുന്നു. എന്നാൽ കുഞ്ഞിന്റെ അമ്മ ഇത് അറിഞ്ഞുകൊണ്ടും ചെയ്തതല്ല.

സാമൂഹ്യ മാധ്യമങ്ങളിൽ എല്ലാം കുഞ്ഞിന്റെ മാതാപിതാക്കളുടെ അശ്രദ്ധയാണെന്ന് പറഞ്ഞപ്പോൾ നാട്ടുകാരും വീട്ടുകാരും എന്തിനേറെ പറയുന്നു ബന്ധുക്കൾ വരെ കുറ്റപ്പെടുത്തിയത് കുഞ്ഞിന്റെ അമ്മയായിരുന്നു. ഇതിൽ മനോനില തെറ്റിയ കുഞ്ഞിന്റെ അമ്മ ചികിത്സയിലായിരുന്നു. എന്നാൽ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ഇതോർത്ത് കുഞ്ഞിന്റെ അമ്മ അവരുടെ ജീവൻ തന്നെ നഷ്ടപ്പെടുത്തിയിരിക്കുകയാണ്. പൊലീസ് കേസെടുത്തിട്ടുണ്ട്.

ബാൽക്കണിക്ക് അടുത്തുനിന്ന് കുഞ്ഞിനെ ഭക്ഷണം കൊടുക്കുന്നതിനിടയിൽ അമ്മയുടെ കൈ വഴുതി കുഞ്ഞ് താഴെ വീണത്. എന്നാൽ ഈ കുഞ്ഞിനെ കൂടാതെ ഇവർക്ക് അഞ്ചു വയസ്സുള്ള ഒരു മകൻ കൂടിയുണ്ട്. കോയമ്പത്തൂരിൽ ഉള്ള വെങ്കിടേഷ് രമ്യ ദമ്പതികളുടെ ഏഴുമാസം പ്രായം വരുന്ന പെൺകുഞ്ഞാണ് അപ്പാർട്ട്മെന്റിന്റെ പാരപ്പട്ടിലൂടെ താഴേക്ക് വീണത്. രമ്യയുടെ കരച്ചിൽ കേട്ടിട്ടാണ് സമീപത്ത് ഉണ്ടായിരുന്നവർ കുഞ്ഞിനെ രക്ഷിക്കാനായി എത്തിയത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.