ലക്ഷ്മിദേവിയുടെ അനുഗ്രഹത്തിനായി വീടുകളിൽ ഇക്കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കൂ…

നാം ഏവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ദേവി തന്നെയാണ് ലക്ഷ്മി ദേവി. ലക്ഷ്മിദേവി നമ്മുടെ വീട്ടിലേക്ക് വരുകയാണെങ്കിൽ നമ്മുടെ വീട്ടിൽ വളരെയധികം സമൃദ്ധിയും സന്തോഷവും ഉണ്ടായിരിക്കുന്നതാണ്. അതുകൊണ്ടുതന്നെ ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിനായി നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അവ ഇതെല്ലാം ആണ്. ആദ്യമേ തന്നെ നമ്മുടെ വീട് വൃത്തിയായി സൂക്ഷിക്കേണ്ടത് ആകുന്നു.ഇത്തരത്തിൽ നാം നമ്മുടെ വീട് വൃത്തിയായി സൂക്ഷിക്കുകയാണ് എങ്കിൽ നമ്മുടെ വീട്ടിലേക്ക് പോസിറ്റീവ് എനർജിയും അതുപോലെ തന്നെ ലക്ഷ്മി ദേവിയുടെ സാന്നിധ്യവും ഉണ്ടായിരിക്കുന്നതാണ്.

   

അതോടൊപ്പം തന്നെ നമ്മുടെ വീട്ടിൽ മുഷിഞ്ഞ വസ്ത്രങ്ങൾ കൂട്ടിയിടാതെ അവയെല്ലാം അലക്കിയ വൃത്തിയാക്കേണ്ടത് ആകുന്നു. അതോടൊപ്പം തന്നെ നമ്മുടെ പ്രധാന വാതിലിനും വളരെയധികം പ്രാധാന്യമുണ്ട്. നമ്മുടെ പ്രധാന വാതിൽ വളരെയധികം വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിലേക്ക് പോസിറ്റീവ് എനർജിയെയും മഹാലക്ഷ്മിയെയും ആകിരണം ചെയ്യുന്നതിനായി പ്രധാന വാതിൽ തുടച്ചു വൃത്തിയാക്കുകയും മാറാലയെല്ലാം തട്ടി കളയുകയും ചെയ്യേണ്ടതാണ്.

അതിനുശേഷം നാം പ്രധാന വാതിലിൽ മഞ്ഞൾ ജലം തളിക്കുകയും പനിനീർ തളിക്കുകയും ചെയ്യേണ്ടതാണ്. ഇതോടൊപ്പം തന്നെ നാം പ്രധാന വാതിൽ തുറന്നിടാനും ശ്രദ്ധിക്കേണ്ടതാണ്. ഈ പ്രധാന വാതിലിന്റെ കട്ടിളപ്പടിയിലായി സ്വസ്തിക ചിഹ്നം വരയ്ക്കേണ്ടതാണ്. മഞ്ഞൾ ജലം തളിക്കേണ്ടത് പ്രധാന വാതിലിൽ മാത്രമല്ല.

പ്രധാന മുറികളിലും അതോടൊപ്പം തന്നെ പൂജാമുറിയിലും വീടിനെ ചുറ്റുപാടിലും മഞ്ഞൾ ജലം തളിക്കേണ്ടതാകുന്നു. അതോടൊപ്പം തന്നെ നാം ചെയ്യേണ്ട മറ്റൊരു കാര്യം വിളക്ക് തെളിയിക്കുക എന്നതാണ്. വിളക്ക് തെളിയിക്കാൻ സാധിക്കാത്തവർ സാധാരണ വിളക്ക് തെളിയിക്കുന്നത് പോലെ തെളിയിച്ചാലും മതിയാകും. ഇത്തരത്തിൽ ചെയ്യുകയാണ് എങ്കിൽ സമ്പൽസമൃതി ഉണ്ടാവുകയും ചെയ്യുന്നതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.