ഭർത്താവ് മരിച്ച വിധവയെ പുനർവിവാഹത്തിന് നിർബന്ധിച്ച് ഭർതൃസഹോദരൻ…

ഭർത്താവ് മരിച്ച വിധവയായ സ്ത്രീയെന്ന ഒരു പരിഗണന പോലും ഏട്ടത്തിക്ക് എന്റെ വീട്ടിൽ ആരും കൊടുത്തിരുന്നില്ല. അവരുടെ ദുരവസ്ഥ കണ്ട് ഏട്ടത്തിയെ ഒരു പുനർവിവാഹത്തിന് ഞാൻ നിർബന്ധിച്ചു കൊണ്ടിരുന്നു. ഏട്ടൻ ജീവിച്ചിരുന്ന കാലത്ത് സന്തോഷം എന്താണെന്ന് ഏട്ടത്തി അറിഞ്ഞിരുന്നില്ല. ഏട്ടത്തിയുടെ ദേഹത്ത് സിഗരറ്റ് വെച്ച് ഏട്ടൻ പൊള്ളിച്ചപ്പാടുകൾ ചൂണ്ടി ഞാൻ ഇതെന്താണെന്ന് ചോദിക്കുമ്പോൾ ഏട്ടത്തി അടുപ്പിനെ പഴിക്കുമായിരുന്നു.

   

എന്നാൽ എനിക്ക് അറിയാമായിരുന്നു അത് അടുപ്പിൽ നിന്നും വിറകിൽ നിന്നും ഉള്ള പൊള്ളൽ അല്ല എന്ന്. എന്റെ ഏട്ടൻ ആദ്യമേ മുതലേ മദ്യപിക്കുമായിരുന്നു. എന്നാൽ അമ്മ എപ്പോഴും ഏട്ടനെയാണ് ന്യായീകരിച്ചിരുന്നത്. ആരുമില്ലാതെ ബന്ധുവിന്റെ വീട്ടിൽ നിന്നിരുന്ന ഏട്ടത്തി അവിടെനിന്ന് ഒരു രക്ഷപ്പെടൽ എന്നോണം ആയിരിക്കണം പഠിപ്പ് തീരുന്നതിനു മുൻപ് ഏട്ടനെ വിവാഹം ചെയ്യാൻ സമ്മതിച്ചത്. എന്നാൽ അവിടെ നിന്ന് ഏട്ടത്തി സമാധാനത്തിലേക്ക് അല്ല ഒരിക്കലും വന്നിരുന്നത്.

ഏട്ടത്തി പണി തിരക്കിൽ ആയിരിക്കും എപ്പോഴും. പണിയൊഴിഞ്ഞ നേരത്ത് ഇടയ്ക്കാരും കേൾക്കാതെ മൂളിപാടുന്നതും ചിത്രങ്ങൾ വരയ്ക്കുന്നതും ഞാൻ കാണാറുണ്ടായിരുന്നു. ഏട്ടത്തി വരച്ച ചിത്രങ്ങളെല്ലാം ഏട്ടൻ ചവർകൂന പോലെ കൂട്ടിയിട്ട് കത്തിച്ച് ആനന്ദം കണ്ടെത്തുമായിരുന്നു. ഏട്ടത്തിക്ക് എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ഇടക്കെല്ലാം ഞാൻ ചോദിക്കുമ്പോൾ ഒരു പുഞ്ചിരി മാത്രമായിരുന്നു.

ഏട്ടത്തി മറുപടിയായി തന്നിരുന്നത്. ഏട്ടത്തിയെ വീണ്ടും ഒരു വിവാഹം കഴിപ്പിക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ എന്താ ഹരി നീ പറയുന്നത് നമ്മുടെ കുടുംബത്തിൽ പുനർവിവാഹം കഴിക്കുക പതിവില്ല എന്ന് പറഞ്ഞ് അമ്മ തർക്കിക്കുന്നത് കേട്ടു. അവരെ വീട്ടിലെ ഒരു വേലക്കാരിയായി തളച്ചിടണം എന്നതായിരുന്നു അമ്മയുടെ ചിന്ത. എങ്കിലും ഞാൻ ഉറച്ച തീരുമാനത്തിൽ ആയിരുന്നു. ഏട്ടത്തിയെ വിവാഹം കഴിപ്പിക്കണം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.