കറുത്ത യുവാവിന് ഒപ്പം ഇരിക്കാൻ മടിച്ച സ്ത്രീക്ക് ഫ്ലൈറ്റ് അറ്റൻഡർ നൽകിയ പണി കണ്ടോ…

ജഹന്നസ് ബർഗിൽ നിന്ന് ഒരു ബ്രിട്ടീഷ് എയർവെ വിമാനം യാത്രക്കാരുമായി യാത്ര തിരിക്കാനായി ഒരുങ്ങുകയായിരുന്നു. ആ സമയത്ത് ആ വിമാനത്തിലേക്ക് യാത്രക്കാർ ഓരോരുത്തരായി കയറിവരുകയായിരുന്നു. കൂട്ടത്തിൽ ഒരു വെളുത്ത മദ്യവയസ്സ്കയായ സ്ത്രീയും ഉണ്ടായിരുന്നു. അവർ അവരുടെ സീറ്റ് തിരഞ്ഞു കണ്ടുപിടിക്കുന്നതിനുള്ള തിരക്കിലാണ്. ഒരുവിധത്തിൽ അവർ സീറ്റ് കണ്ടെത്തി. സീറ്റ് കണ്ടതും അവരുടെ മുഖം ദേഷ്യത്താൽ ചുവന്ന.

   

അവരുടെ സീറ്റിന് തൊട്ടടുത്തായി ഇരിക്കുന്നത് ഒരു കറുത്ത വർഗ്ഗക്കാരനായ യുവാവാണ്. അവരിലെ വർണ്ണബോധം ഉണർന്നെഴുന്നേറ്റു. ഒരു കാരണവശാലും ഒരു കറുത്ത വർഗ്ഗക്കാരന്റെ ഒപ്പം ഇരുന്ന് യാത്ര ചെയ്യില്ലെന്നായി ആ വെളുത്ത സ്ത്രീ. ഫ്ലൈറ്റ് അറ്റൻഡർ അങ്ങോട്ടേക്ക് വന്ന് കാര്യം തിരക്കി. എന്താണ് ഇവിടത്തെ പ്രശ്നം എന്ന് അവർ ചോദിച്ചു. ആ സ്ത്രീ തന്റെ പ്രശ്നം പറയുകയും ചെയ്തു.

ആ യുവാവ് ആകട്ടെ ഇതെല്ലാം കേട്ടുകൊണ്ട് പരിഹാസ്യനായി വിഷമിച്ചു ഇരിക്കുകയായിരുന്നു. ഈ പ്രശ്നം എങ്ങനെയെങ്കിലും തീർക്കണമല്ലോ എന്ന് ആലോചിച്ചേ ഫ്ലൈറ്റ് അറ്റൻഡർ സ്ത്രീയോട് പറഞ്ഞു. ഞാൻ ക്യാപ്റ്റനും ആയി ഒന്ന് സംസാരിക്കട്ടെ എന്ന്. അവർ ക്യാപ്റ്റന്റെ അടുത്തേക്ക് പോയി. അല്പസമയത്തിനുശേഷം അവർ തിരിച്ചുവരികയും ചെയ്തു.

ആ സമയം അത്രയും സീറ്റിൽ ഇരിക്കാതെ അവിടെ തന്നെ നിൽക്കുകയായിരുന്നു ഫ്ലൈറ്റ് അറ്റൻഡർ അവരോടായി പറഞ്ഞു. എക്കണോമിക് ക്ലാസ്സിൽ സീറ്റ് ഒന്നും അവൈലബിൾ അല്ല. എന്നാൽ ഫസ്റ്റ് ക്ലാസ്സിൽ ഒരു സീറ്റ് ഒഴിവുണ്ട്. അത് കേട്ടതും ആ വെളുത്ത വർഗ്ഗക്കാരിയായ സ്ത്രീയുടെ മുഖം ചുവന്നു തുടുത്തു. അവൾക്ക് ഏറെ സന്തോഷമായി. അവൾ അവളുടെ സാധനങ്ങളും എടുത്ത് ഫസ്റ്റ് ക്ലാസ് സീറ്റിലേക്ക് പോകാനായി തയ്യാറെടുത്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.