കണ്ണു കാണാത്ത ആ കുഞ്ഞിനെ ചുറ്റും കഴുകൻ കണ്ണുകൾ വട്ടമിട്ടു പറന്നു…

റെയിൽവേ സ്റ്റേഷനിലെ ആളൊഴിഞ്ഞ ഫ്ലാറ്റ്ഫോമിലെ ഒഴിഞ്ഞ ബെഞ്ചിൽ അവൾ തനിച്ച് ഇരിക്കുകയായിരുന്നു. അവൾ ആരെയോ കാത്ത് ഇരിക്കുകയാണ്. അപ്പോഴാണ് അനൗൺസ്മെന്റ് വന്നത്. ത്രിവേണി എക്സ്പ്രസ് വരുന്നു.അവൾ തെല്ലും ആശയോടെ നോക്കിയിരുന്നു. അവൾക്ക് സമയം കളയാൻ ഉണ്ടായിരുന്നില്ല. ആ സ്വാദിഷ്ടമായ പൊതിച്ചോറിലേക്ക് ആയിരുന്നു അവളുടെ ചിന്തകൾ മുഴുവനും.

   

ആരോ ഒരാൾ ദൈവദൂതനെ പോലെ അയാൾ എന്നും വരുകയും അവൾക്ക് ആഹാരപ്പൊതി നൽകുകയും ചെയ്യാറുണ്ട്. അയാൾക്ക് വേണ്ടി അവൾ എന്നും കാത്തിരിക്കുമായിരുന്നു. പതിവുപോലെ അയാൾ അടുത്തെത്തി. ചിന്നുമോൾ എന്നെ കാത്തിരുന്ന് മുഷിഞ്ഞോ എന്ന് അയാൾ ചോദിച്ചു. മോൾ അധികനേരം ഇവിടെ ഇരിക്കേണ്ട എന്ന് പറഞ്ഞ് അവളുടെ തോളിൽ സ്പർശിച്ചു. അവൾക്ക് ഒരുപാട് സന്തോഷം തോന്നി. അവൾ ആ കൈകൾ എടുത്ത് അതിൽ ഒരു മുത്തം നൽകി.

ഭക്ഷണം കൊടുത്തതിനു ശേഷം അയാൾ അവളോട് പറഞ്ഞു മോൾ വേഗം ഇവിടെ നിന്നും പൊയ്ക്കോളൂട്ടോ. ഇവിടെ അത്ര ശരിയല്ല എന്ന് പറഞ്ഞു. അവൾ വേഗം പൊതിച്ചോറുമായി അവളുടെ വീട്ടിലേക്ക് നടന്നു. ആ റെയിൽവേ സ്റ്റേഷനു പുറത്തു തന്നെയുള്ള തുണികൊണ്ട് മറച്ച ഒരു ചെറ്റകുടിൽ ആയിരുന്നു അത്. അവളുടെ അമ്മ അവിടെ അസുഖബാധിതയായി ഒരു മുഷിഞ്ഞ തുണിയിൽ കിടപ്പുണ്ടായിരുന്നു. ജഡനിറഞ്ഞ വിരൂപയായ അവർ കരയുകയായിരുന്നു. ആ റെയിൽവേ സ്റ്റേഷന്റെ ഓരോ മുക്കും മൂലയും അവൾക്ക് നന്നായി അറിയാമായിരുന്നു.

അവൾ അവളുടെ കൈവശമുള്ള വടി തപ്പി തിരഞ്ഞ് മുൻപിൽ ആളൊന്നുമല്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷം ആണ് മുന്നോട്ടു നടന്നിരുന്നത്. ഭക്ഷണം അമ്മയ്ക്ക് നേരെ വെച്ച് നീട്ടുമ്പോൾ അവൾ പറഞ്ഞു. അമ്മ ഭക്ഷണം കഴിച്ചോളൂ എന്ന്. എന്തെല്ലാം കറികളാണ് എന്നൊന്നു നോക്കി പറഞ്ഞെ. അതിൽ അച്ചാർ ഉണ്ടെങ്കിൽ എനിക്കൊരു കഷണം മാറ്റി വെക്കണേ. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.