സ്വർഗത്തിൽ അമ്മക്കായി കാത്തിരിക്കണം എന്ന് പറഞ്ഞപ്പോൾ ആ നാലുവയസുകാരന്റെ മറുപടി കേട്ടു എല്ലാവരും ഞെട്ടി

ഒരു അച്ഛനെയും അമ്മയുടെയും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായ നിമിഷമാണ് ഒരു കുഞ്ഞ് ജനിക്കുന്നത്. എന്നാൽ തങ്ങളുടെ മുന്നിൽ തന്നെ ആ കുഞ്ഞ് മരിക്കുന്നത് കാണേണ്ടി വന്നാലുള്ള അവസ്ഥ വളരെ ശോചനീയമാണ്. എന്നാൽ ഇവിടെ ഈ അമ്മ മകനെ മരണത്തിലേക്ക് യാത്രപറഞ്ഞ് അയക്കുന്നത് നമുക്ക് കാണാൻ സാധിക്കും. റോളിംഗ് നോളൻ എന്ന നാലുവയസ്സുകാരൻ.

   

മൂന്നു വയസ്സുള്ളപ്പോഴാണ് അവനു ക്യാൻസർ ആണെന്ന് അറിഞ്ഞത്. അന്നു മുതൽ അവൻ കാൻസറുമായുള്ള യുദ്ധത്തിലാണ്. അവന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു പോലീസുകാരൻ ആവണമെന്നാണ്. ഫേസ്ബുക്കിൽ നോളൻ തന്റെ ക്യാൻസറിനോടുള്ള പോരാട്ടത്തിന്റെ വീഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ട്. ഫേസ്ബുക്കിൽ തനിക്ക് പോലീസ് ഓഫീസർ ആകണമെന്ന തന്റെ ആഗ്രഹം അവൻ.

എഴുതിയ ഉടൻ പോലീസ് ഓഫീസർമാർ അവന്റെ അടുത്ത് എത്തുകയും അവനെ ഒരു ദിവസത്തേക്ക് പോലീസ് ഓഫീസർ ആക്കുകയും ചെയ്തു. നോളന്റെ മരണം ഉറപ്പാണെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ ആ കാര്യം അവനോട് പറയാൻ തന്നെ അവന്റെ അമ്മ തീരുമാനിച്ചു. വളരെ വേദനയോടെയാണെങ്കിലും.

ആ നാല് വയസുകാരനോട്‌ സ്വർഗ്ഗത്തിൽ അമ്മയ്ക്ക് വേണ്ടി മോൻ കാത്തിരിക്കണമെന്ന് ആ അമ്മ പറഞ്ഞു. താൻ കാത്തിരിക്കാം എന്നതായിരുന്നു ആ നാല് വയസ്സുകാരന്റെ നിഷ്കളങ്കമായ മറുപടി. മരിക്കുന്നതിനു മുമ്പ് അവൻ അമ്മയെ കെട്ടിപ്പിടിച്ച് പറഞ്ഞത് ഇത്രമാത്രം ഐ ലവ് യു മമ്മി. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക.