ആരോഗ്യം നൽകും മുട്ടപ്പഴം… അറിയുമോ ഇതിന്റെ അത്ഭുത ഗുണങ്ങൾ.

മുട്ടപ്പഴത്തിൽ അനേകം ആരോഗ്യ ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. ഉഷ്ണ മേഖല പ്രദേശങ്ങളിൽ കാണപ്പെടുന്ന ആരോഗ്യപ്രധാനമായ ഒരു ഫലവർഗ്ഗമാണ് മുട്ടപ്പഴം. സപ്പോർട്ടയുടെ കുടുംബത്തിലെ അംഗമാണ്. മഞ്ഞ സപ്പോർട്ട എന്നും ചില ഭാഗങ്ങളിൽ ഇത് അറിയപ്പെടുന്നു. കേരളത്തിൽ വളരെ ലഭിക്കുന്ന ഒന്നാണ് മുട്ടപ്പഴം. ഏറെ പോഷക ഗുണങ്ങൾ ഉള്ള ഒന്നും കൂടിയാണ്.

   

ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ യുവത്വം നിലനിർത്താനും മുട്ടപ്പഴം ഏറെ സഹായിക്കുന്നു. ക്യാൻസർ തുടങ്ങിയ രോഗങ്ങൾക്ക് എതിരെ പ്രതിരോധശക്തി ഉണ്ടാകുവാൻ മുട്ടപ്പഴം സഹായിക്കുന്നു. മഞ്ഞ നിറത്തിലുള്ള മുട്ടത്തിൽ തരണം ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ കണ്ണിന്റെ ആരോഗ്യത്തിനും തലമുടിയുടെ വളർച്ചക്കും മുട്ടപ്പഴം നല്ലതാണ്.

ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ അംശം രക്തത്തിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുവാനും  ഇത് ഓർമ്മശക്തി കൂട്ടുവാനും ശരീരത്തിന്റെ ഊർജ്ജം വർദ്ധിപ്പിക്കുവാനും സഹായിക്കും. കൊളസ്ട്രോൾ കുറയ്ക്കാനും ശരീരത്തിൽ അമിതമായ തോതിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് നീക്കം ചെയ്യുവാനും മുട്ടപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ഫൈബർ സഹായിക്കുന്നു. ഇതിനെ ചവർപ്പ് കലർന്ന മധുരമാണ് ഉള്ളത്.

ജീവകം സി ക്ക് എം ധാരാളമായി അടങ്ങിയിട്ടുണ്ട്. കാൽസ്യം പോസ്പറസ് എന്നിവയും ഉണ്ട്. മുട്ടപ്പഴം  കഴിക്കുന്നതാണ് ഏറെ ഉത്തമം. നിറയെ നാരുകൾ ഉള്ളതിനാൽ രക്തത്തിലെ കൊഴുപ്പിന് ഇവ നശിപ്പിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഈ പഴം കഴിക്കുന്നത് വളരെയേറെ ഉത്തമമാണ്. അത്രയേറെ പോഷകം അടങ്ങിയ ഒന്നാണ്.  കൂടുതൽ വിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.