കുട വയർ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകൾ നേരിടുന്നവരാണ് ഇന്നത്തെ കാലത്തു നിരവധി പേര്. മലയാളികളിൽ 30 ശതമാനം പേരിലും കാണപ്പെടുന്ന മറ്റൊരു പ്രശ്നമാണ് ഫാറ്റി ലിവർ. അമിതമായ കുടവയർ ഉള്ളവരിൽ ഫാറ്റിലിവർ പ്രശ്നങ്ങൾ കാണാനുള്ള വളരെ കൂടുതലാണ്. ഫാറ്റി ലിവർ എന്നത് ഇന്നത്തെ കാലത്ത് ഒട്ടുമിക്കവരും കേട്ടിട്ടുള്ളതും അറിയാവുന്നതും ആയ ഒരു കാര്യമാണ്. വളരെ ചെറിയ പ്രായക്കാരിൽ പോലും ഇത്തരം പ്രശ്നങ്ങൾ കാണുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
20 വയസ്സു മുതൽ തന്നെ ഈ പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും കാർബോഹൈഡ്രേറ്റ് ഉപയോഗിച്ച് നമ്മുടെ ശരീരത്തിന് ആവശ്യമായ ഊർജം ഉൽപാധിപ്പിക്കുന്നത് കരളാണ് അങ്ങനെ വരുമ്പോൾ അമിതമായി വരുന്ന കാർബോഹൈഡ്രേറ്റ് കരൾ ഫാറ്റ് രൂപത്തിൽ സ്റ്റോർ ചെയ്യുന്നു. ഇത് കരളിൽ പലഭാഗങ്ങളിലും സ്റ്റോർ ചെയ്യപ്പെടുന്നു. മിക്കവരിലും വയറിന്റെ ഭാഗങ്ങളിൽ കൊഴുപ്പടിയുന്നത് കാണാം.
ഇതുപോലെതന്നെ കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥ ആണ് ഫാറ്റിലിവർ എന്ന് പറയുന്നത്. തുടക്കത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാവുന്ന അവസ്ഥയാണ് ഇത്. എന്നാൽ ഒട്ടും ശ്രദ്ധിക്കാതെ മറ്റു സ്റ്റേജുകളിലേക്ക് കടക്കുമ്പോൾ അപകട സാധ്യത കൂടുന്നു. അങ്ങനെ ജീവന് ഭീഷണിയാകുന്ന രീതിയിൽ അസുഖം മാറുന്നു. ഇത് എങ്ങനെ മനസ്സിലാക്കാം എന്ന് നോക്കാം.
പലപ്പോഴും ഇതിനു ലക്ഷണം കാണിക്കാറില്ല. എന്നാൽ ചിലരിൽ വയറിന്റെ വലതുവശത്ത് വേദന പുകച്ചിൽ അസ്വസ്ഥത എന്നിവ കാണാറുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.