ആ അമ്മയ്ക്ക് കുഞ്ഞുങ്ങളോടുള്ള സ്നേഹം കണ്ടോ? ഇത് ആരും കാണാതെ പോവല്ലേ…

ഈ ലോകത്ത് അമ്മയെക്കാൾ വലിയ പോരാളി മറ്റാരുമില്ല എന്ന് പറയുന്ന വാക്യം അർത്ഥവത്താകുന്ന ഒരു വീഡിയോയാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുക. അമ്മ എന്നാൽ അതൊരു വലിയ ലോകസത്യം തന്നെയാണ്. തന്റെ കുഞ്ഞുങ്ങളെ 10 മാസം വയറ്റിൽ നൊന്ത് പ്രസവിച്ച് ഒരമ്മ കുഞ്ഞിനെ ഈ ലോകത്തിന് സമ്മാനിക്കുന്നു. വളരെയധികം പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ആ വേളയിൽ ആ അമ്മ അനുഭവിക്കേണ്ടതായി വരും.

   

എന്നിട്ടും എല്ലു നുറുങ്ങുന്ന വേദനയോടെ കൂടി ആ അമ്മ തന്നെ കുഞ്ഞിനെ ജന്മം നൽകുന്നു. മനുഷ്യരായാലും മൃഗങ്ങളായാലും എല്ലാം അനുഭവിക്കുന്നത് ഈ ഒരു അവസ്ഥയിലൂടെ തന്നെയാണ്. ഒരു അമ്മ പൂച്ച തന്റെ കുഞ്ഞുങ്ങളെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് ഇതിലൂടെ നമുക്ക് വ്യക്തമാക്കാവുന്നതാണ്. ആ പൂച്ചയ്ക്ക് ഒരുപാട് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ട്. അതിന്റെ ഒരു കാലിന് എന്തോ അപകടം പറ്റിയിട്ടുണ്ട്. ആ പൂച്ച നടക്കുന്നത്ഏറെ കഷ്ടപ്പെട്ടിട്ടാണ്. എന്നിരുന്നാലും അതിന്റെ മനസ്സു മുഴുവൻ അതിന്റെ കുഞ്ഞുങ്ങളാണ്.

തന്റെ കുഞ്ഞുങ്ങൾ ഇന്ന് എന്ത് ഭക്ഷിക്കും എന്തു കുടിക്കും എന്ന് ആ അമ്മയ്ക്ക് ആവലാതിയുണ്ട്. അതുകൊണ്ടുതന്നെ തന്റെ വേദനകളെല്ലാം മറന്നു തന്റെ കുഞ്ഞുങ്ങളുടെ വയറ് ഒരു നേരമെങ്കിലും നിറയ്ക്കാനായി ആ അമ്മ കഷ്ടപ്പെടുകയാണ്. എവിടെനിന്നോ അത് പോയി ഒരു മീൻ കൊണ്ടുവന്നത് കുഞ്ഞുങ്ങൾക്ക് പങ്കിട്ടു നൽകുന്നു. അതിന്റെ കാലിന്റെ വയ്യായ്ക അത് വകവയ്ക്കുന്നില്ല.

ചിലപ്പോൾ ആ മീൻ എടുക്കാൻ പോയപ്പോൾ ആരെങ്കിലും എറിഞ്ഞിട്ടത് ആയിരിക്കാം അതിന്റെ കാലിന്. എന്നിരുന്നാലും അത് തന്റെ വേദനകളെല്ലാം മറന്ന് തന്റെ കുഞ്ഞുങ്ങളോടുള്ള കടമ നിറവേറ്റുകയാണ് ചെയ്യുന്നത്. അത്രമേൽ തന്റെ കുഞ്ഞുങ്ങളെ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു അമ്മ തന്നെയാണ് അത്. മനുഷ്യനായാലും മൃഗമായാലും പക്ഷിയായാലും അമ്മ അമ്മ തന്നെയാണ് എന്ന് ഇതിലൂടെ വ്യക്തമാക്കുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.