ജോലിയുടെ ഭാഗമായി ട്രാൻസ്ഫർ ലഭിച്ച പുതിയ നാട്ടിലേക്ക് വരുമ്പോൾ തനിക്ക് അറിയില്ലായിരുന്നു തന്നെ കാത്ത് അവിടെ കുറെയേറെ സംഭവങ്ങൾ ഇരുപ്പുണ്ടായിരുന്നു എന്ന്. അവിടെയെത്തിയപ്പോൾ ആദ്യമായി ലോകം കാണുന്ന കുട്ടിയെ പോലെ അത്ഭുതമായി ഞാൻ ചുറ്റിലും നോക്കി. ബസ്സിറങ്ങി താമസസ്ഥലം അന്വേഷിച്ചുള്ള നടത്തമായിരുന്നു പിന്നീട് അങ്ങോട്ട്.
ആരെയെങ്കിലും കണ്ട് വഴി ചോദിക്കാം എന്ന് കരുതിയപ്പോൾ അവിടെ ആരെയും കാണാനില്ല. അൽപദൂരം മുന്നോട്ടു നടന്നപ്പോൾ ഒരു സ്ത്രീ അതിലെ പോകുന്നത് കണ്ടു. അവരെ കണ്ടപ്പോൾ വളരെയധികം ഐശ്വര്യം തോന്നി. പണ്ട് കുട്ടിക്കാലത്ത് തന്നെ തനിച്ചാക്കി പോയ അമ്മയുടെ ഓർമ്മ മനസ്സിൽ കയറിക്കൂടി. അമ്മയുടെ അതേ ഗന്ധം. ചന്ദനത്തിന്റെയും പച്ചക്കർപ്പൂരത്തിന്റെയും ആ വശ്യമായ ഗന്ധം.
അമ്മയെ പലപ്പോഴായി മനസ്സിൽ ഓർമിപ്പിച്ചു. അവരുടെ കണ്ടപ്പോൾ വളരെയധികം ഐശ്വര്യം തോന്നി. അവരോടായി പിന്നീട് ചോദിച്ചു രവീന്ദ്രന്റെ വീട് എവിടെയാണ് എന്ന്. അപ്പോൾ അവർ കാണിച്ചു തരാം എന്ന് പറഞ്ഞ് തന്നെയും കൂട്ടി നടപ്പായി. അവരോടൊപ്പം നടന്നു മുന്നോട്ടു പോകുംതോറും അമ്മയുടെ ഓർമ്മകൾ മനസ്സിൽ തങ്ങി നിന്നു. ഒരു ഒറ്റവരിപ്പാലം കണ്ട് പ്രയാസപ്പെട്ട് നിൽക്കുന്ന എന്നെ കണ്ടപ്പോൾ അവർ കൈനീട്ടി.
എന്നെ പിടിച്ച് പാലത്തിന് അപ്പുറത്തേക്ക് കടത്തി. അവരോട് പിന്നീട് ചോദിച്ചു ചേച്ചിയുടെ പേര് എന്താണ്എന്ന്. അപ്പോൾ അവർ പറഞ്ഞു ചേച്ചി അല്ല രാധമ്മ എന്നാണ് എന്നെ എല്ലാവരും വിളിക്കുന്നത് എന്ന്. ഞാനും അങ്ങനെ തന്നെ വിളിച്ചു. എന്റെ പേര് ഹേമന്ത്. എന്റെ കൂട്ടുകാരൻ അനിൽ പറഞ്ഞിട്ടാണ് രവീന്ദ്രന്റെ വീട് അന്വേഷിച്ചു വന്നത് എന്നും പറഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.