നിങ്ങളുടെ കുടുംബക്ഷേത്രത്തിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. അനുഗ്രഹം നിങ്ങളെ തേടിയെത്തും…

നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും പ്രതിസന്ധിഘട്ടം വരുമ്പോൾ നാം ആദ്യം ഓടി ചെല്ലുന്നത് ഭഗവാൻറെ അല്ലെങ്കിൽ ഭഗവതിയുടെ തിരുസന്നിധിയിൽ ആണ്. നാം ഓരോരുത്തരും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നവരാണ്. മാസത്തിൽ അല്ലെങ്കിൽ ആഴ്ചയിൽ ചിലരൊക്കെ ദിവസത്തിലും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാറുണ്ട്. അവിടെ വഴിപാടുകൾ അർച്ചനകൾ ധാരകൾ എല്ലാം നടത്താറുണ്ട്. പലപ്പോഴും നാം ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നത് നമ്മുടെ പ്രശ്നങ്ങൾ ഭഗവാനോട് അല്ലെങ്കിൽ ഭഗവതിയോട് പങ്കുവയ്ക്കുന്നതിന് വേണ്ടിയായിരിക്കും. ചിലപ്പോൾ എല്ലാം.

   

നാം ക്ഷേത്രത്തിൽ പോകുന്നത് നമ്മളുടെ സന്തോഷം അവരെ അറിയിക്കുന്നതിനു വേണ്ടിയായിരിക്കും. എന്നാൽ ഭൂരിഭാഗവും ആളുകൾ താന്താങ്ങളുടെ ആവശ്യങ്ങൾ ഭഗവാനോട് ചോദിച്ചുവാങ്ങാനാണ് ക്ഷേത്രത്തിൽ പോകാറ്. എന്നാൽ പലപ്പോഴും പലരും അഭിപ്രായം പറയാറുണ്ട് ഞങ്ങൾ എപ്പോഴും ക്ഷേത്രത്തിൽ പോകാറുണ്ട് വഴിപാടുകൾ നടത്താറുണ്ട് എന്നിട്ടും ഞങ്ങളുടെ പ്രശ്നങ്ങൾ മാറുന്നില്ല. ജീവിതത്തിൽ എന്നും പ്രശ്നങ്ങളും ദുരിതങ്ങളും തന്നെയാണ്. ഒന്നും ഞങ്ങളെ വിട്ടുമാറുന്നില്ല.

എന്തുകൊണ്ടാണ് ഞങ്ങളുടെ ജീവിതത്തിൽ മാത്രം ഇങ്ങനെയെല്ലാം സംഭവിക്കുന്നത് എന്നെല്ലാം. ഭഗവാൻ എന്താ കണ്ണില്ലേ ഞങ്ങളെ കാണുന്നില്ലേ ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കുന്നില്ലേ ഇത്തരത്തിലുള്ള പല ചോദ്യങ്ങളും നമ്മുടെ ജീവിതത്തിൽ വന്നു പോകുന്നതാണ്. എന്നാൽ നാം ഏവരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. നാം ഓരോരുത്തർക്കും കുടുംബ ക്ഷേത്രങ്ങൾ ഉണ്ട്. അമ്മ വഴിയായി അച്ഛൻ വഴിയോ പലർക്കും പലതരത്തിൽ കുടുംബ ക്ഷേത്രങ്ങൾ ഉണ്ട്. നാം നമ്മുടെ കുടുംബ ക്ഷേത്രത്തിൽ പോയിട്ട് എത്ര നാളുകളായി.

എന്ന് നാം ഒന്ന് ചിന്തിച്ചു നോക്കേണ്ടതാണ്. പലർക്കും അവരുടെ കുടുംബ ക്ഷേത്രങ്ങൾ എവിടെയാണ് എന്ന് തന്നെ അറിയുകയില്ല. ഇത്തരത്തിൽ നിങ്ങളുടെ വീടുകളിൽ ഉള്ളവരോട് ചോദിച്ച് കുടുംബക്ഷേത്രങ്ങൾ എവിടെയെന്ന് മനസ്സിലാക്കുകയും അവിടെ പോവുകയും അവിടെയുള്ള പ്രതിഷ്ഠ ആരാണെങ്കിൽ ആ ഭഗവതി അല്ലെങ്കിൽ ഭഗവാൻ നിങ്ങളെ കാത്തിരിക്കുകയാണ്. നിങ്ങളുടെ ഓരോ വരവിനും ഓരോ നോട്ടത്തിനും ഓരോ വിളിക്കും വേണ്ടി കാത്തിരിക്കുകയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.