റോഡിൽ പാടുന്ന അപ്പനെ കളിയാക്കിയവർക്ക് അവൾ നൽകിയ മധുര പ്രതികാരം…

അലീന അന്ന് ക്ലാസ് മുറിയിൽ എത്തിയപ്പോൾ കൂടെ പഠിക്കുന്ന നിമ്മി അവളെ കളിയാക്കിക്കൊണ്ട് ഇങ്ങനെ ചോദിച്ചു. നിന്റെ അപ്പനല്ലേ റോഡിലിരുന്ന് പാടുകയും തെണ്ടുകയും ചെയ്യുന്നത് എന്ന്. അത് കേട്ടതും അലീനയ്ക്ക് ഒരുപാട് വിഷമം തോന്നി. അവൾ അപ്പനോട് പലപ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്. റോഡ് സൈഡിൽ ഇങ്ങനെ പോയിരുന്നു പാടരുതെന്നും തെണ്ടരുതെന്നും. അതെല്ലാം തന്നെ കൂട്ടുകാർ കാണുകയും കോളേജിൽ വന്ന് അവളെ കളിയാക്കുകയും ചെയ്യാറുണ്ട്.

   

അതെല്ലാം കേൾക്കുമ്പോൾ അവൾക്ക് ഒരുപാട് വിഷമം തോന്നാറുണ്ട്. എന്താണ് ഈ അപ്പൻ എത്ര പറഞ്ഞാലും അനുസരിക്കാത്തത്. അല്ലെങ്കിലും അപ്പൻ ഒരു തിയറിയുണ്ട്. അത് മാത്രമേ അനുസരിക്കു. എത്ര പാടരുതെന്ന് പറഞ്ഞാലും അപ്പൻ പാടാൻ തന്നെ പോകും. അപ്പോൾ നിമ്മി കൂട്ടിച്ചേർത്തു. ഞാനും കൊടുത്തു രണ്ട് രൂപയെന്ന്. അവളോട് പ്രതികരിക്കാൻ തോന്നിയതാണ്.

പക്ഷേ പലരും അവളുടെ അപ്പനു കൊടുത്ത ഓരോ ചില്ലറ തുട്ടുകളും ഇന്നും അവളുടെ ആമാശയത്തിൽ കിടന്ന് കുലുങ്ങുന്നുണ്ട്. അതുകൊണ്ടുതന്നെ അവരോട് ഒരു മറുപടി പറയാനായി അവൾക്ക് സാധിച്ചില്ല. അപ്പോഴേക്കും ഒരു കൂട്ടം കുട്ടികൾ ആലിലക്കണ്ണ എന്ന പാട്ടുപാടി അവളെ കളിയാക്കുകയും ചെയ്തു. കോളേജിൽ നിന്നും വീട്ടിലെത്തിയ അവൾ ഒരുപാട് ദേഷ്യത്തോടെ കൂടി അവളുടെ തോൾ സഞ്ചി ചായിപ്പിലേക്ക് വലിച്ചെറിഞ്ഞു.

ചാരം നിറച്ചു വെച്ചിരുന്ന ചാക്കിന് മുകളിലായി കിടന്നുറങ്ങി കൊണ്ടിരുന്ന കരിമ്പൂച്ച മുരണ്ടു കൊണ്ട് അവിടെ നിന്നും ഓടിപ്പോയി. അവൾ അകത്തേക്ക് നോക്കിയപ്പോൾ വയ്യാതെ കട്ടിലിൽ കിടന്നിരുന്ന അമ്മച്ചിയുടെ അടുത്തായി അപ്പച്ചൻ ഇരുന്ന ഒരു പ്ലേറ്റിൽ ആവി പറക്കുന്ന കഞ്ഞി പ്ലാവില കൊണ്ട് കോരി കൊടുത്തിരുന്നു. അവൾ ദേഷ്യപ്പെട്ടു കൊണ്ട് അപ്പന്റെ അടുത്തെത്തി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.