ജീവിച്ചിരിക്കുന്ന കാലത്ത് മാതാപിതാക്കളെ നോക്കാത്ത മക്കൾ ഇത് കേൾക്കാതെ പോവല്ലേ…

ഉണ്ണിയും സഹോദരിയും വിദേശത്താണ് താമസിക്കുന്നത്. സഹോദരി അമേരിക്കയിലാണ്. ഉണ്ണിയാകട്ടെ കാനഡയിലും. ഇരുവരും കുടുംബമായി വിദേശത്ത് താമസിക്കുന്നു. അമ്മയുടെ മരണത്തിന് ശേഷം അച്ഛനെ ഒരു പ്രസിദ്ധമായ വൃദ്ധസദനത്തിൽ കൊണ്ട് ചെന്ന് ആക്കിയതിനുശേഷമാണ് ഉണ്ണി കാനഡയിലേക്ക് തിരിച്ചത്. അതിനുശേഷം രണ്ടുവർഷം ഉണ്ണി അച്ഛൻറെ വിവരങ്ങൾ അന്വേഷിച്ചിട്ട് പോലുമില്ല. അങ്ങനെയിരിക്കയാണ് ഒരു ദിവസം അച്ഛൻറെ വിളി വന്നത്.

   

ഉണ്ണി പറ്റുമെങ്കിൽ നീ ഒന്ന് എൻറെ അടുത്ത് വരണമെന്ന്. അതൊന്നും നടപ്പില്ല അച്ഛാ എന്ന് അച്ഛനോട് പറഞ്ഞെങ്കിലും എന്തോ അച്ഛനെ ചെന്ന് കാണാൻ ഒന്നു തോന്നി. സഹോദരിയോട് വരുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ അവൾക്ക് അവിടെ വല്ലാത്ത തിരക്കാണ്. അവൾക്ക് വരാൻ കഴിയില്ല എന്നാണ് പറഞ്ഞത്. അങ്ങനെ കുറച്ചു ദിവസം വർക്ക് ഫ്രം ഹോം എടുത്ത് നാട്ടിലേക്ക് തിരിച്ചു. അങ്ങനെ വൃദ്ധസദനത്തിൽ അച്ഛനെ കാണാനായി എത്തി. മകനെ കണ്ട് അച്ഛനെ വളരെയധികം സന്തോഷമായി. അച്ഛൻ വന്നു മകനെ കെട്ടിപ്പിടിച്ചു.

അച്ഛൻ അവനോട് രണ്ടുദിവസം അവിടെ താമസിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അവന് അത് തീർത്തും അരോചകമായി തോന്നി. അവൻ പല കാര്യങ്ങളും കണക്കുകൂട്ടിയാണ് അവിടെ വന്നത്. എന്നിരുന്നാലും അച്ഛൻറെ നിർബന്ധത്തിനു വഴങ്ങി അവൻ രണ്ടു ദിവസം അവിടെ താമസിച്ചു. ആദ്യത്തെ കുറച്ചു മണിക്കൂറുകൾക്കു ശേഷം പിന്നീട് അവിടെ തുടരുന്നത് അവനെ തീർത്തും ബുദ്ധിമുട്ട് ഉണ്ടാക്കി.

അടുത്ത ദിവസം ദിവസം അച്ഛനെ മൗനവ്രതമായിരുന്നു എന്ന് അദ്ദേഹം ഒരു പേപ്പറിൽ എഴുതി കാണിച്ചു. അവൻ അവിടെ വളരെയധികം ബോറടിച്ചു. തൻറെ അച്ഛൻ എങ്ങനെയാണ് ഈ രണ്ടുവർഷം ഇതിനകത്ത് കഴിച്ചു കൂട്ടിയത് എന്ന് അവൻ ചിന്തിച്ചപ്പോൾ വല്ലാത്ത ദുഃഖം തോന്നി. ഒരു പ്രതീക്ഷകളും ഇല്ലാതെ ഒന്നിനെക്കുറിച്ചും ചിന്തിക്കാനാവാതെ എങ്ങനെയാണ് ഇതിനകത്ത് താമസിക്കാൻ ആവുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.