ചെമ്പരത്തിപ്പൂവ് ഗുണങ്ങൾ അറിയാതെ പോകല്ലേ… ഇത്രയും ഗുണങ്ങളോ…

എല്ലാവർക്കും അറിയാവുന്ന ഒരു പൂവാണ് ചെമ്പരത്തിപ്പൂവ്. എന്നാൽ ഇതിനെ പലർക്കും വിലയില്ല. എന്നാൽ ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ അത് അന്വേഷിച്ചു പോകും. അത്രയേറെ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചെമ്പരത്തിപ്പൂവ്. അത് എന്തെല്ലാമാണ് നമുക്ക് നോക്കാം. നമുക്ക് അറിയാത്ത ഒരുപാട് ഔഷധഗുണങ്ങൾ ചെമ്പരത്തിയിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ നാട്ടിൽ സാധാരണ പൂജ കളിലും.

   

ആയുർവേദത്തിലും മുടി സംരക്ഷണത്തിനും എല്ലാം വലിയ പങ്കാണ് ചെമ്പരത്തിയിൽ ഉള്ളത്. ഇതിന് നിരവധി ഉപയോഗങ്ങളുണ്ട്. പ്രധാനമായി ഉപയോഗിക്കുന്നത് തലമുടിയിൽ പുരട്ടാനും അതുപോലെ താളി ആയി ഉപയോഗിക്കാനും ആണ്. എന്നാൽ ചെമ്പരത്തിക്ക് ആഗോള മാർക്കറ്റ്ൽ ഉള്ള മൂല്യം വളരെ വലുതാണ്. ചെമ്പരത്തിയുടെ ഇല ഉണക്കി പൊടിച്ചത്.

അതുപോലെ പൂക്കൾ ഉണക്കിപ്പൊടിച്ചതിന് എല്ലാം വലിയ മാർക്കറ്റ് ആണ് ഉള്ളത്. ചെമ്പരത്തിയിൽ അടങ്ങിയിട്ടുള്ള ആൻന്തോ സയനിൻ ആണ് അതിന് കാരണം. ഇത് ആയുർവേദ മരുന്നുകൾ നിർമ്മിക്കാൻ സഹായിക്കുന്നതോടൊപ്പം തന്നെ ഷാമ്പൂ സോപ്പ് എന്നിവ നിർമ്മിക്കുന്നതിൽ ഉപയോഗിക്കുന്ന ഒന്നാണ്. അതാണ് ഇത്രയേറെ മാർക്കറ്റ് ലഭിക്കാൻ കാരണമാകുന്നത്.

അതുപോലെതന്നെ വീട്ടിൽ തന്നെ ശരീര സംരക്ഷണത്തിന് ഉപയോഗിക്കുകയാണെങ്കിൽ വളരെ നല്ല ഔഷധഗുണമുള്ള ഒന്നാണ് ചെമ്പരത്തി. ഇതിൽ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിൻ അതുപോലെ വൈറ്റമിൻ സി എന്നിവ അടങ്ങിയതിനാൽ ദാഹശമനി ആയി ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.