മാതളം കഴിച്ചാൽ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ…

ഔഷധസമൃതവും പോഷക സന്തുഷ്ടവുമായ ഒരു ഫലമാണ് മാതളനാരങ്ങ. പുരാതന ഭാരതത്തിലെ ആയുർവേദ ആചാര്യമാർ മാതളത്തെ ഹൃദയത്തെ ഉദ്ദേശിക്കുന്ന ഫലമായി വിശേഷിപ്പിച്ചിരുന്നു.യുനാനി വൈദ്യത്തിൽ ഇത് ആമാശ വീക്കവും ഹൃദയസംബന്ധമായ വേദനയും മാറ്റുവാൻ ഉപയോഗിച്ചു പോന്നിട്ടുണ്ട്. പഴങ്ങളുടെ കൂട്ടത്തിൽ പെട്ടെന്ന് ദഹിക്കുന്ന ഒന്നാണ് മാതളം.

   

ഇത് വിശപ്പ് കൂട്ടുകയും ദഹനക്കേടും രുചിയില്ലായ്മയും വയറു പെരുക്കവും മാറ്റുകയും ചെയ്യും. പിത്തരസം അധികമായി ഉണ്ടാകുന്നതും മൂലമുള്ള ശർദ്ദി നെഞ്ചിരിച്ചിൽ വയറുവേദന എന്നിവ മാറ്റുവാൻ ഒരു സ്പൂൺ മാതളച്ചാലും സമം തേനും ചേർത്ത് എങ്കിൽ വളരെ പെട്ടെന്ന് തന്നെ ഫലം ലഭ്യമാകുന്നു. അതി സാരത്തിനും വയറു കടിക്കും മാതളം നല്ലൊരു ഔഷധമാണ്. ഈ അവസ്ഥകളിൽ മാതളച്ചാർ കുടിക്കുവാൻ നൽകിയാൽ വയറിളക്കം കുറയുകയും ശരീര ഷീണംകുറയുകയും ചെയ്യും.

മാതളത്തോടൊപ്പം ശർക്കര ചേർത്ത് കഴിക്കുന്നതും വളരെയേറെ ഫലവത്താണ്. മാതളത്തോടോ പൂമുട്ടോ ശർക്കര ചേർത്ത് കഴിക്കുന്നത് അതിസാര രോഗങ്ങൾക്ക് എതിരെ വളരെയേറെ ഫലവത്താണ്. മാതളത്തിന്റെ തണ്ടിന്റെയും വെരിന്റെയും തൊലി വിര നാശക ഔഷധമായി ഉപയോഗിക്കുന്നു. ശരീരത്തെ മാതളം നന്നായി തണുപ്പിക്കുന്നു.

കൃമി ശല്യം കൊണ്ട് ഉണ്ടാകുന്ന ചൊറിച്ചിൽ മാറുവാൻ മാതളതോട് കറുപ്പ് നിറമാകുന്നതുവരെ വറുത്തതിനു ശേഷം എണ്ണയിൽ തേച്ച് പുരട്ടുന്നത് ഫലപ്രദമാണ്. മാതളം കഴിക്കുന്നതിലൂടെ ഗർഭിണികളിലെ ശർദിയും, വിളർച്ചയും ഒരു പരിധിവരെ മാറുന്നു. മാതളത്തിന്റെ കുരുക്കൾ പാലിൽ അരച്ച് കുഴമ്പാക്കി കഴിക്കുന്നത് മൂലം കിഡ്‌നിയിൽ ഉണ്ടാകുന്ന കല്ലുകളെ ലയിപ്പിച്ച് കളയുവാൻ  സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ.