വീട്ടിലെ കോളിങ് ബെൽ വീണ്ടും വീണ്ടും അടിക്കുന്നത് കേട്ട് ക്ഷമ നശിച്ചാണ് അയാൾ ഉറക്കത്തിൽ നിന്ന് ഉണർന്നത്. രാവിലെ എപ്പോഴോ വന്നു കിടന്നതാണ്. രാത്രിയിൽ ബിസിനസ് ആവശ്യത്തിനായി പുറത്തേക്ക് പോയതായിരുന്നു. ഇപ്പോൾ താൻ ഒരുപാട് സമ്പാദിച്ചിരിക്കുന്നു. താനും തന്റെ അനിയനും കൂടിയിട്ടാണ് ഇപ്പോൾ ബിസിനസ് എല്ലാം നോക്കി നടത്തുന്നത്. സഹോദരിയെ വിവാഹം കഴിച്ച് അയച്ചിട്ടുണ്ട്. ഭാര്യയെ ദേഷ്യത്തോടെ കൂടി അയാൾ വിളിച്ചു.
നീ അവിടെ എന്തെടുക്കുകയാണ്. പുറത്ത് ആരാണ് വന്നിരിക്കുന്നത് എന്നൊന്നു നോക്കിക്കൂടെ എന്നെല്ലാം ചോദിച്ചു. അപ്പോൾ അവൾ മറുപടി പറഞ്ഞു. നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ. അത് ആരോ സഹായം ചോദിച്ചു വന്നിരിക്കുകയാണ്. കള്ളക്കൂട്ടങ്ങളാണ്. ഭർത്താവിനെ അസുഖമാണെന്ന് പറഞ്ഞ് ഒരുത്തി വന്നിരിക്കുന്നു. ഇതെല്ലാം കേട്ടപ്പോൾ അവനെ സങ്കടമായി. കാരണം അവനും കഴിഞ്ഞുപോയ ഒരു കാലമുണ്ടായിരുന്നു.
അത്രയേറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഒരു കാലം. അവൻ താഴേക്ക് ഇറങ്ങി വരുമ്പോഴേക്കും അവൾ രണ്ടു മസാല പാക്കറ്റ് വാങ്ങി കഴിഞ്ഞിരുന്നു. മസാല പാക്കറ്റ് വിൽക്കാനായി വന്നിരിക്കുകയാണ്. ആവശ്യത്തിനുള്ള മസാല നമ്മൾ തന്നെ ഇവിടെ ഉണ്ടാക്കുന്നില്ലേ എന്ന് പിറുപിറുത്തു കൊണ്ട് പോകുന്ന ഭാര്യയെ കണ്ടായിരുന്നു അവൻ വന്നത്. അവിടെ ആരാണെന്ന് നോക്കിയതും അവൻ ഞെട്ടിപ്പോയി. ഇത് വത്സല ചേച്ചിയല്ലേ എന്ന് അവരോട് അവൻ ചോദിക്കുകയും ചെയ്തു.
ചെറുപ്പകാലത്ത് തന്നെ അവന്റെ അച്ഛൻ മരിച്ചുപോയതാണ്. പിന്നെ അമ്മ അവരെ വളർത്താനായി ഒരുപാട് പാടുപെട്ടു. വൈകാതെ തന്നെ അമ്മയും രോഗിയായി മാറി. അനിയനെയും അനിയത്തിയെയും അമ്മയെയും നോക്കേണ്ട ചുമതല വീട്ടിലെ മൂത്ത പുത്രനായ അപ്പുവിന്റേതായി. ആട്ടിപ്പായിച്ച പറ്റു കടയുടെ ഓരത്ത് ചെന്ന് നിൽക്കുമ്പോൾ അവന്റെ മനസ്സിൽ ഒരു ഏഴ് വയസ്സുകാരന്റെയും എട്ടുവയസ്സുകാരിയുടെയും കണ്ണുനീരായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.