ശരീരത്തിൽ കാണുന്ന എന്ത് അസുഖങ്ങളും ലക്ഷണം പ്രകടിപ്പിച്ചാൽ കൃത്യമായ രീതിയിൽ ചികിത്സിക്കേണ്ടത് അനിവാര്യമാണ്. വളരെ പ്രധാനപ്പെട്ട അസുഖങ്ങളിൽ ഏറ്റവും അപകടകാരിയായ ഒരു അസുഖമാണ് ബ്രെയിൻ ട്യൂമർ. അഥവാ മസ്തിഷ്കത്തിൽ കാണുന്ന മുഴ. ഇത് പ്രധാനമായും രണ്ടു തരത്തിൽ കാണാൻ കഴിയുന്നതാണ്. ക്യാൻസർ മുഴകളും കാൻസർ അല്ലാത്ത മുഴകളും കാണാൻ കഴിയും. രണ്ടു തരത്തിലും ഇവ കാണാറുണ്ട്.
ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണാറുണ്ട്. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമായി കാണാൻ കഴിയുക തലവേദനയാണ്. എങ്ങനെ ഉള്ള തലവേദനയാണ് നമുക്ക് നോക്കാം. ദിനംപ്രതി ഇത്തരത്തിലുള്ള തലവേദന കൂടി വരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. തല വേദന ഉണ്ടാകുന്ന സമയം കൂടിവരികയും രാവിലെ ശർദ്ദി യോട് കൂടിയ തലവേദന ഉണ്ടാവുകയാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അതോടുകൂടി കാണുന്ന മറ്റുള്ള രോഗലക്ഷണങ്ങളാണ് അപസ്മാരം തലചുറ്റൽ ഓർമ്മക്കുറവ് അതുപോലെതന്നെ കൈകാലുകളിൽ സംഭവിക്കാവുന്ന ബല ക്ഷയങ്ങൾ കാഴ്ചക്കുറവ് കേൾവിക്കുറവ് ഉന്മേഷക്കുറവ് എന്നിങ്ങനെ ഒരുപാട് രോഗലക്ഷണങ്ങൾ ബ്രെയിൻ ട്യൂമർ ആയി ബന്ധപ്പെട്ട് കാണാൻ കഴിയും. ബ്രെയിനിൽ ഏതു ഭാഗത്താണ് ടൂമർ പ്രത്യക്ഷപ്പെടുന്നത് എന്നതിനനുസരിച്ചാണ് ഈ രോഗലക്ഷണങ്ങൾ കാണുക. ട്രെയിനിലെ ഓരോ ഭാഗത്തിനും ഓരോ പ്രത്യേക ധർമ്മങ്ങളുണ്ട്.
ഇത്തരത്തിലുള്ള ഫങ്ക്ഷന് ആണ് ട്യൂമർ ബാധിക്കുക. ഏതു ഭാഗത്താണ് ട്യൂമർ ബാധിക്കുന്നത് എന്നതിനനുസരിച്ചാണ് ശരീരം രോഗലക്ഷണങ്ങൾ കാണിക്കുക. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.