ബിഗ്ബോസ് സീസൺ ഫോറിൽ നിന്നും പുറത്തായ ഡോക്ടർ റോബിൻ രാധാകൃഷ്ണന് പറയാനുള്ളത്

ബിഗ് ബോസ് സീസൺ ഫോർ മലയാളത്തിലെ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ ഒരു റിയാലിറ്റി ഷോ ആണ് .വ്യത്യസ്തകൾ ഏറെ കൊണ്ടുവന്ന ഒരു മലയാളി റിയാലിറ്റി ഷോ എന്ന രീതിയിലും മോഹൻലാൽ എന്ന അവതാരകൻ മലയാളികളുടെ പ്രിയപ്പെട്ട ഒരു സിനിമാതാരം ആയതിനാലും ഈ റിയാലിറ്റി ഷോ വളരെ പെട്ടെന്ന് തന്നെ മലയാളികളെ ആകർഷിച്ചിരുന്നു .ഏറ്റവും പുതിയ സീസണിൽ പുറത്താക്കപ്പെട്ട റോബിൻ രാധാകൃഷ്ണൻ പുറത്തുവന്ന വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന സത്യങ്ങളാണ് . ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ബിഗ്ബോസ് സീസൺ ഫോർ ലെ ഒരു കരുത്തറ്റ ഗെയിം പ്ലെയർ ആയിരുന്നു.

   

ഒരുപാട് ഫാൻസ് ഉണ്ടാക്കുകയും വളരെ മികച്ച രീതിയിൽ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്ത ഒരു വ്യക്തിയാണ് ഇദ്ദേഹം. ഇദ്ദേഹം സീസൺ ഫോറിൽ നിന്നും പുറത്തായതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു . അദ്ദേഹം വെളിപ്പെടുത്തിയത് അദ്ദേഹത്തിൻറെ പ്രധാന എതിരാളിയായ ജാസ്മിനെ കുറിച്ചായിരുന്നു .ജാസ്മിൻ വളരെ പക്വത കുറഞ്ഞതും വളരെ എടുത്തുചാട്ടം കാരിയുമായ ഒരു വ്യക്തിയാണെന്നും ഒരു ചെറിയ കുട്ടി എന്ന രീതിയിലാണ് ജാസ്മിനെ കണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുന്നു . ജാസ്മിൻ തന്നെ വെല്ലുവിളിച്ചത് അപകീർത്തിപ്പെടുത്തിയതും.

ഒരു ചെറിയ കുട്ടി എന്ന രീതിയിൽ കണ്ടു തള്ളിക്കളയണമെന്നും റോബിൻ കൂട്ടിച്ചേർത്തു . ബിഗ് ബോസിൽ നിന്ന് പുറത്തായ ഒരുപാട് താരങ്ങൾ ഡോക്ടർ റോബിൻ രാധാകൃഷ്ണനെതിരെ സോഷ്യൽ മീഡിയയിൽ വളരെ മോശം കമൻറുകൾ പങ്കുവെച്ചിരുന്നു .എന്നാൽ ആരും തന്നെ അത് പോസ്റ്റ് ആക്കാൻ ധൈര്യപ്പെട്ടിരുന്നില്ല .കാരണം ഡോക്ടർ രാധാകൃഷ്ണൻ ഒരുപാട് ഫാൻ ബേസ് ഉള്ളതിനാലും അവരുടെ ഫാൻസുകാർ കമൻറ് ബോക്സിൽ പൊങ്കാലയിടുന്ന അറിയുന്നതിനാൽ ആരും മുതിർന്നിരുന്നില്ല .എല്ലാവരും വീഡിയോകൾ ഇൻസ്റ്റാഗ്രാം സ്റ്റോറി ആയിട്ടാണ് പങ്കുവെച്ചിരുന്നത്.

ബിഗ് ബോസിൽ നിന്നും പുറത്തായ അതിനുശേഷം ഡോക്ടർ റോബിൻ രാധാകൃഷ്ണൻ തിരുവനന്തപുരം എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ കിട്ടിയ സ്വീകരണം സോഷ്യൽ മീഡിയയിൽ വളരെ വളരെ ചർച്ചാവിഷയമായിരുന്നു. യഥാർത്ഥ ബിഗ് ബോസ് വിന്നർ ഡോക്ടർ രാധാകൃഷ്ണൻ ആണെന്ന് ഒരു സംശയം ഇല്ലാതെ തീർത്തു പറയാൻ പറ്റിയ ഒരു കാഴ്ചയായിരുന്നു എയർപോർട്ടിൽ നമ്മൾ കണ്ടത്. ഡോക്ടർ രജിത് കുമാറിനെ ഫാൻസ് ജാസ്മിൻ പിന്തുണക്കുന്നതായി നമ്മൾ ശ്രദ്ധിച്ചിരുന്നു അതിനു കാരണം നമുക്ക് അറിയാവുന്നതാണല്ലോ. ബിഗ് ബോസ് സീസൺ ഫോറിൽ ഇനി ആര് വിന്നർ ആയാലും യഥാർത്ഥ വിജയിയായി നമുക്ക് ഡോക്ടർ റോബിൻ രാധാകൃഷ്ണനെ പ്രഖ്യാപിക്കാം. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ കാണുക.