ഒരു പത്താം ക്ലാസുകാരന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസം… അന്നുണ്ടായത് എന്തെന്നറിയാമോ?

പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് അത് സംഭവിച്ചത്. വല്ലാത്തൊരു ഏകാന്തതയും ഒറ്റപ്പെടലും ആയിരുന്നു. രാത്രിയിൽ ഉറക്കം നന്നേ കുറവായിരുന്നു. പിന്നെ പിന്നെ പരിധിവിട്ട് എന്തെല്ലാമോ ചെയ്യാൻ തുടങ്ങി. ഉപ്പയും സഹോദരങ്ങളും അതുകണ്ട് ഭയപ്പെട്ടുപോയി. ഉമ്മ കരഞ്ഞുപോയി എന്നാൽ ഉമ്മയോട് വല്ലാത്ത സ്നേഹമായിരുന്നു. പരാക്രമങ്ങൾ കാണിക്കാൻ തുടങ്ങിയപ്പോൾ ഉപ്പയും സഹോദരങ്ങളും തിരിച്ച് ഉപദ്രവിക്കാൻ തുടങ്ങി. അവരെ പിടിച്ചുമാറ്റാനായി ഉമ്മ ഓടിയെത്തി.

   

അങ്ങനെയുള്ള തള്ളിലും പെട്ട് ഉമ്മയെ എപ്പോഴോ അറിയാതെ പിടിച്ചു തള്ളിപ്പോയി. അങ്ങനെ ഉമ്മ തെറിച്ചു വീഴുകയും നെറ്റി ചുമരിൽ തട്ടി ചോര വരികയും ചെയ്തു. അതും കൂടി ആയപ്പോൾ ആശുപത്രിയിൽ കൊണ്ടുപോയി. അങ്ങനെ എല്ലാവരും ചേർന്ന് തന്നെ പിടിച്ച് ഒരു കട്ടിലിൽ കെട്ടി. പിന്നീട് അവിടെ നിന്ന് ഭ്രാന്താശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ അടച്ചിട്ടു അപ്പോഴും എല്ലാവരോടും വല്ലാത്ത ദേഷ്യം തോന്നി.

എനിക്ക് ഉമ്മയെ കാണണമെന്ന് പറഞ്ഞ് കരയാൻ തുടങ്ങി. അപ്പോൾ അവിടെ കണ്ട നഴ്സിനെയും പിടിച്ച് തള്ളി. അങ്ങനെ എല്ലാവരെയും ഉപദ്രവിച്ചുകൊണ്ട് പരാക്രമങ്ങൾ കാണിച്ചപ്പോൾ ഇനി കറണ്ട് അടിപ്പിക്കുമെന്ന് അവർ ഭീഷണിപ്പെടുത്തി. കരണ്ടിനോട് വല്ലാത്ത ഒരു പേടിയായിരുന്നു പണ്ടുമുതൽക്കേ തന്നെ. അതുകൊണ്ട് നല്ല കുട്ടിയായിരുന്നു. എനിക്ക് എൻറെ ഉമ്മയെ കാണണമെന്ന് പറഞ്ഞപ്പോൾ നല്ല കുട്ടിയായി ഇരുന്നാലും ഉമ്മയെ.

കാണിക്കാം എന്ന് അവർ പറഞ്ഞു. അങ്ങനെ നാളെ ഉമ്മയെ കാണിക്കാം എന്ന് പറഞ്ഞു ആ സമയം ആയിട്ടും ഉമ്മ വന്നില്ല പിന്നീട് എപ്പോഴോ ഉറങ്ങിപ്പോയി. കണ്ണ് തുറന്നു നോക്കുമ്പോൾ മുൻപിൽ ഉമ്മ ഇരിക്കുന്നു. വളരെയധികം സന്തോഷമായി. അപ്പോൾ ഉമ്മ പറഞ്ഞു ഞാൻ ഇല്ലാതായാൽ കുട്ടിക്ക് ആരാണ് ഉണ്ടാവുക എന്ന്. അത് കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.