ഫിലിപ്പീൻസിലെ സാമാന്യം ഭേദപ്പെട്ട ഒരു ബിസിനസുകാരനായിരുന്നു ജനൽ. ഒരു ദിവസം അദ്ദേഹം ഭേദപ്പെട്ട എന്ന് കരുതുന്ന ഒരു റസ്റ്റോറൻറ് ഭക്ഷണം കഴിക്കാനായി എത്തി. അദ്ദേഹം ഇരുന്നതിന്റെ എതിരെ ഒരു മേശമേൽ ഇരുന്നിരുന്ന അച്ഛനെയും മക്കളെയും കണ്ട് അല്പം ആശ്ചര്യപ്പെട്ടു. കാരണം ഈ വലിയ ഹോട്ടലിൽ ഇത്തരം സാധാരണക്കാർ സാധാരണയായി വരാറില്ല. ഒരു അച്ഛനും രണ്ടു മക്കളും. മുഷിഞ്ഞ വസ്ത്രവും മെലിഞ്ഞ ശരീരവും ആയിരിക്കുന്ന അവരെ.
കണ്ടപ്പോൾ അദ്ദേഹത്തിന് അത്ഭുതമാണ് തോന്നിയത്. എന്നാൽ അവർ മുന്തിയ ഭക്ഷണം അപ്പോൾ കഴിക്കുന്നുമുണ്ട്. അങ്ങനെ ജനൽ പതുക്കെ ആ പിതാവിൻറെ അടുക്കൽ എത്തി അയാളോട് അന്വേഷണങ്ങൾ നടത്താൻ തുടങ്ങി. കുറച്ചു വർഷങ്ങൾക്കു മുൻപ് അയാളുടെ ശരീരം പെട്ടെന്ന് തളർന്നു പോവുകയായിരുന്നു. അയാളെയും തൻറെ 2 പെൺമക്കളെയും ഉപേക്ഷിച്ച് ഭാര്യ അവളുടെ കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയി.
അവിടെനിന്ന് അങ്ങോട്ട് ഈ കുഞ്ഞുമക്കളെ പോറ്റാനായി അദ്ദേഹം കഷ്ടപ്പെടുകയായിരുന്നു. ഒരാളുടെ കയ്യിൽ നിന്ന് കടം വാങ്ങിയ പണം കൊണ്ട് അദ്ദേഹം ഒരു ചെറിയ പെട്ടിക്കട ഇട്ടു. അവിടെ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് അവർക്ക് സുഖമായി കഴിയാൻ ഒരിക്കലും കഴിയുമായിരുന്നില്ല. എല്ലാദിവസവും അവർ ഓരോ കഷണം ബ്രഡ് ആണ് കഴിച്ചിരുന്നത്. എന്നാൽ ആ പിതാവ് മറ്റൊരു കാര്യം ചെയ്യുമായിരുന്നു.
അദ്ദേഹം ആ പെട്ടിക്കടയിൽ നിന്ന് കിട്ടുന്ന പണത്തിന് ഒരു ഭാഗം എടുത്തു വയ്ക്കുമായിരുന്നു. അങ്ങനെ സൂക്ഷിച്ചുവെച്ച് കൂട്ടിയ പണംകൊണ്ടാണ് ഒരു ദിവസം അവർ ആഘോഷിക്കാനായി പുറത്തിറങ്ങിയത്. ഈ കഥകളെല്ലാം കേട്ട് ജനാലിനെ വളരെയധികം സങ്കടം തോന്നി. അങ്ങനെ അന്ന് അവർ അവിടെ നിന്ന് പിരിഞ്ഞു. അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിൽ ഈ കഥ പ്രചരിപ്പിക്കുകയും ചെയ്തു. ഈ കഥ അറിഞ്ഞ ഭരണകൂടം അവരെ ഏറ്റെടുത്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.