മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട ബാലനെ തെരുവിൽ നായയുടെ സംരക്ഷണം…

മുസാഫിർ നഗറിൽ ഒരു പ്രാദേശിക ജേണലിസ്റ്റ് പകർത്തിയ ചിത്രത്തിൻറെ അടിസ്ഥാനത്തിലുള്ള ഒരു അടിക്കുറിപ്പാണ് ഇത്. ആ അഭിഭാഷകൻ മുസാഫിർ നഗർ പ്രദേശത്തിൻറെ ഓരങ്ങളിലൂടെ നടക്കുകയായിരുന്നു. ആ സമയത്താണ് ഒരു കടയുടെ മുൻവശത്തായി ഒരു നായയും ഒരു കുട്ടിയും ഒരുമിച്ച് ഒരു പുതപ്പിൻ കീഴിൽ കിടന്നുറങ്ങുന്നത് കാണാനിടയായത്. അദ്ദേഹം ആ ചിത്രം പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

   

ഇത് ഏവരുടെയും മനസ്സുലക്കുന്ന ഒരു കാഴ്ചയായിരുന്നു. തെരുവിൽ കഴിയുന്ന ഒരു കുഞ്ഞിനെ ഒരു വളർത്തുന്നയുടെ സംരക്ഷണമോ? അതെ അത് അങ്ങനെ തന്നെയാണ്. എന്നും കൂട്ടായി ഉണ്ടായിരുന്നത് ഡാനി എന്ന വളർത്തു നായ ആയിരുന്നു. അവൻറെ അച്ഛൻ എന്തോ കേസിൽപ്പെട്ട് ജയിലിൽ ആയപ്പോൾ അവൻറെ അമ്മ അവനെയും ഉപേക്ഷിച്ച് എങ്ങോട്ടോ പോയി. അവിടെ നിന്ന് ഒൻപതോ പത്തോ വയസു മാത്രം പ്രായം വരുന്ന ആ കുട്ടി തനിച്ചായിരുന്നു.

എന്നാൽ ആ കുട്ടി തീർത്തും തനിച്ചായിരുന്നില്ല. അവൻറെ നായ എന്നും അവനെ ഒരു കൂട്ടായിരുന്നു. അവൻ എങ്ങോട്ട് പോകുമ്പോഴും ആ നായ അവനെ കൂട്ടായി ഉണ്ടായിരുന്നു. പകൽ സമയങ്ങളിൽ ചായവിറ്റും ബലൂണുകൾ കച്ചവടം നടത്തിയും അവൻ ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്നു. അതിൽ നിന്ന് ലഭിക്കുന്ന പണം കൊണ്ട് അവനും ആ നായയും ഭക്ഷണം കഴിക്കുമായിരുന്നു. ആ കുട്ടി ആത്മാഭിമാനം ഉള്ള ഒരു ബാലനായിരുന്നു.

അതുകൊണ്ടുതന്നെ ആരുടെയും കയ്യിൽ നിന്ന് സൗജന്യമായി ഒന്നും വാങ്ങി കഴിക്കുകയോ കുടിക്കുകയോ അവൻ ചെയ്യുമായിരുന്നില്ല. അവൻ അധ്വാനിച്ചുണ്ടാക്കുന്ന പണംകൊണ്ട് മാത്രമേ അവനും നായയും ഭക്ഷിക്കുമായിരുന്നുള്ളൂ. അവൻ പകൽ സമയങ്ങളിൽ ഒരു കടയിൽ പണിക്ക് നിൽക്കുമായിരുന്നു. ആ കട ഉടമ പറയുമായിരുന്നു അവൻ പണിയെടുക്കുമ്പോൾ അവൻറെ നായ അവിടെ കാവലായി എപ്പോഴും ഉണ്ടായിരിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.