ഒരു പിഞ്ചുകുഞ്ഞിനെ രക്ഷിക്കാൻ സൂപ്പർമാനായി വന്ന യുവാവ്

ഈ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയാണ് ഇത്. റെയിൽ പാളത്തിലേക്ക് വീണ കുഞ്ഞിനെ സ്വന്തം ജീവൻ പോലും പണയം വെച്ച് രക്ഷപ്പെടുത്തിയ ഒരു യുവാവിന്റെ വീഡിയോ. വീഡിയോ വൈറലായതോടെ ആ യുവാവ് ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിൽ ആയിരുന്നു എല്ലാവരും. രാജ്യം എങ്ങും സൂപ്പർമാൻ എന്ന് വിശേഷിപ്പിച്ച ആ യുവാവിന്റെ പേര് മയൂർ.

   

ഒരു നിമിഷം ദൈവത്തിന്റെ സ്ഥാനത്ത് എത്തിയ ആ യുവാവ് അതിസാഹസികമായാണ് ആ പൊന്നോമനയെ രക്ഷപ്പെടുത്തിയത്. സംഭവം നടക്കുന്നത് മുംബൈയിലെ ഒരു റെയിൽവേ സ്റ്റേഷനിലാണ്. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലൂടെ നടന്നുവരികയായിരുന്നു ആ അമ്മയും കുഞ്ഞും. പെട്ടെന്നാണ് ബാലൻസ് തെറ്റി കുഞ്ഞ് റെയിൽവേ ട്രാക്കിലേക്ക് വീണത്. തിരികെ കയറാൻ പരിശ്രമിച്ചെങ്കിലും കുഞ്ഞിന് അത് സാധിച്ചില്ല.

അമ്മയ്ക്ക് കാഴ്ച ശക്തി ഇല്ലാത്തതിനാൽ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയും. കുഞ്ഞു വീണ ട്രാക്കിലൂടെ ട്രെയിൻ വരുന്നതും നമുക്ക് വീഡിയോയിലൂടെ കാണാം. അപ്പോഴാണ് ഒരു യുവാവ് സ്വന്തം ജീവൻ പോലും നോക്കാതെ ഓടിയെത്തുന്നത്. ട്രെയിൻ എത്തുന്നതിനുമുമ്പ് കുഞ്ഞിനെ രക്ഷപ്പെടുത്തുകയും അയാൾ സ്വയം രക്ഷപ്പെടുകയും ചെയ്തു. ഈ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

റെയിൽവേ മന്ത്രിയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ലോകമെങ്ങും സൂപ്പർമാൻ എന്ന് വിശേഷിപ്പിച്ച മായൂരിനെ റെയിൽവേ അധികൃതർ ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക.