കുഞ്ഞിനു കാവലാളായ സൂപ്പർ ഹീറോ പൂച്ചയുടെ കഥ നിങ്ങൾക്ക് കേൾക്കേണ്ട….

നിങ്ങൾ പലരും പൂച്ചയെയോ നായയെയോ വീട്ടിൽ ഓമനിച്ചു വളർത്തുന്നവർ ആയിരിക്കാം. പലരും നായ്ക്കളെ ഓമനിച്ചു വളർത്താറുണ്ട്. വീടിനെ കാവലായിട്ടാണ് നായ്ക്കളെ പലരും ഓമനിച്ചു വളർത്താറ്. വീട്ടിൽ പരിചയമില്ലാത്ത ആരെങ്കിലും വന്നാൽ നായ അവരെ പ്രതിരോധിക്കും എന്നുള്ളത് കൊണ്ടാണ് നായയെ വളർത്തുന്നത്. എന്നാൽ പൂച്ചയെ വളർത്തുന്നവർ എന്ത് കണ്ടിട്ടാണ് അവയെ വളർത്തുന്നത് എന്ന് പലരും പലപ്പോഴും ചോദിക്കാറുണ്ട്.

   

ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് കാലിഫോർണിയയിലെ ഒരു സൂപ്പർഹീറോ പൂച്ചയുടെ എൻട്രി. പൂച്ചയ്ക്ക് മറ്റുള്ളവരെ പ്രതിരോധിക്കാൻ കഴിയുമോ എന്ന സംശയം തീർത്തും മാറ്റിത്തരുന്ന ഒരു കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. നായ്ക്കൾ മനുഷ്യരെ ഓടിച്ചിട്ട് കടിക്കുമെങ്കിലും പൂച്ചകൾ നായ്ക്കളെപ്പോലെ ഒരിക്കലും അപകടകാരികൾ അല്ല. കാലിഫോർണിയയിലെ ഒരു ഗ്രാമത്തിൽ ഒരു ചെറിയ കുട്ടി മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

അപ്പോഴാണ് ഒരു തെരുവുനായ അതിഭീകര നായ ഓടിവന്ന് ആ കുട്ടിയെ കടിച്ചു വലിക്കുന്നത്. അവരുടെ വീട്ടിൽ വളർത്തിയിരുന്ന ട്രിനോ എന്നു പേരായ ഒരു പൂച്ചയുണ്ട്. ആ പൂച്ച നാലുവയസ്സുകാരനെ രക്ഷിക്കുന്നതിനു വേണ്ടി ആ നായയുടെ നേരെ ചാടിവരികയാണ്. ആ നായയെ ആ പൂച്ച ആക്രമിച്ചപ്പോൾ പെട്ടെന്നുണ്ടായ ആക്രമണത്തിൽ നായ പരിഭ്രമിച്ച് ഓടിപ്പോയി. അങ്ങനെ ആ പൂച്ച ആ കുഞ്ഞിൻറെ ജീവൻ രക്ഷിക്കുകയാണ് ഉണ്ടായത്.

സിസിടിവിയിൽ പകർത്തിയ ദൃശ്യങ്ങൾ ആ കുഞ്ഞിൻറെ അച്ഛൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആക്കിയിരിക്കുന്നത്. വെറും നാല് വയസ്സ് പ്രായം വരുന്ന ഈ കുഞ്ഞിനെ നായ ആക്രമിച്ചെങ്കിൽ ഈ ചെറിയ പൂച്ച എങ്ങനെയാണ് അവനെ പ്രതിരോധിച്ചത്? ആ പൂച്ചയും ആ വീടുമായുള്ള ബന്ധം എന്താണ്? ആക്രമിക്കപ്പെട്ട ആ കുട്ടിയുടെ പേര് ജെറി എന്നാണ്. ജെറിയുടെ വീട്ടിലെ വളർത്തു പൂച്ചയാണ് റിനോ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.