കോളേജുകാലത്തെ ഒരു അവഗണന പിന്നീട് അവൾക്ക് വളരാനുള്ള പ്രചോദനമായി…

വേണി ആ ചേട്ടൻ ഇതാ നിന്നെ തന്നെയാണ് നോക്കി നിൽക്കുന്നത് എന്ന് നിത്യ പറഞ്ഞപ്പോൾ കൃഷ്ണവേണി വാതിലുകൾ ഇല്ലാത്ത ക്ലാസ് റൂമിന്റെ പുറത്തുള്ള തൂണിൽ ചാരി നിൽക്കുന്ന ജയന്തനെ കണ്ണിമ വെട്ടാതെ നോക്കിയിരുന്നു പോയി. ശരിയാണല്ലോ ആ ചേട്ടൻ എന്നെ തന്നെയാണ് നോക്കുന്നത്. അതുകൊണ്ട് പിന്നീടങ്ങോട്ട് വേണിക്കേ ക്ലാസ്സിൽ ശ്രദ്ധിക്കാനായി സാധിച്ചില്ല. സരസ്വതി ടീച്ചറുടെ കയ്യിലെ ചോക്ക് കഷണം എപ്പോൾ വേണമെങ്കിലും തന്റെ മേൽ വന്നു പതിക്കാം.

   

എന്ന് അറിവുണ്ടായിട്ടുപോലും അവൾ ടീച്ചർ ശ്രദ്ധിച്ചില്ല. തുടർന്നങ്ങോട്ട് അവൾ പുറത്തു നിന്നിരുന്ന ജയന്തനെയാണ് ശ്രദ്ധിച്ചത്. സരസ്വതി ടീച്ചർ തവളയുടെ ആമാശയത്തെ കുറിച്ച് ക്ലാസ് എടുത്തിരുന്നുവെങ്കിലും അവൾ അത് ശ്രദ്ധിച്ചില്ല. അവൾ അപ്പോഴും സ്വപ്നലോകത്തായിരുന്നു. അവളുടെ കാമുകന്റെ കൈകൾ പിടിച്ചുകൊണ്ട് താലികെട്ട് വരെ അവൾ എത്തിയിരുന്നു. പുറകിലിരുന്ന് കൂട്ടുകാരികളെല്ലാം അവളെയും അവനെയും ചേർത്ത് കളിയാക്കി പറയുന്നുണ്ട്. അവൾ അതൊന്നും കാര്യമാക്കിയില്ല.

കൂട്ടുകാർക്കിടയിൽ ഏറ്റവും സൗന്ദര്യം കുറഞ്ഞത് തനിക്കാണെന്ന് വേണിക്കേ നന്നായി അറിയാമായിരുന്നു. എന്നിട്ടും ആ ചേട്ടൻ എങ്ങനെയാണ് എന്നെ ഇങ്ങനെ നോക്കിനിൽക്കുന്നത് എന്ന് അവൾക്ക് മനസ്സിലായില്ല. അവൾ ഒരു സ്വപ്നത്തിന്റെ മായാലോകത്തായി ഇരിക്കുകയായിരുന്നു. ക്ലാസ് തീർന്നതൊന്നും കൃഷ്ണവേണി അറിഞ്ഞില്ല. സരസ്വതി ടീച്ചർ അടുത്ത് വന്നതും അവളെ തട്ടിവിളിച്ചു.

എന്താ വേണി മോളെ നീ സ്വപ്നലോകത്താണോ. നാളെ റെക്കോർഡ് ബുക്ക് വെച്ചില്ലെങ്കിൽ നീ വിവരമറിയും എന്ന് അറിയിക്കുകയും ചെയ്തു. ഈ തള്ളക്ക് ഇത് എന്തിന്റെ കേടാണ് എന്ന് മനസ്സിൽ ചിന്തിച്ച് പുറത്തേക്ക് നോക്കിയപ്പോഴേക്കും ആ ചേട്ടൻ അവിടെ നിന്ന് സ്ഥലം വിട്ടിരുന്നു. സരസ്വതി ടീച്ചർക്ക് തന്നോട് ഒരുപാട് ശ്രദ്ധയാണ്. വീടിനടുത്തേക്ക് താമസം മാറിയപ്പോൾ തുടങ്ങിയതാണ് ഈ ശ്രദ്ധ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.