സ്ത്രീകളെ സംബന്ധിച്ച് ഒരു വലിയ കാര്യമാണ് അമ്മ ആവുക എന്നുള്ളത്. ഒരു കുഞ്ഞിനെ ജന്മം കൊടുക്കാൻ അവർ ഏറെ ത്യാഗം അനുഷ്ഠിക്കുന്നുണ്ട്. അതിനുശേഷം അവർ ആ കുഞ്ഞിനെ വളർത്താനായി ഒരുപാട് ബുദ്ധിമുട്ടുകളും പ്രതിസന്ധികളും മറികടന്നിട്ടാണ് അവരെ വളർത്തി വലുതാക്കി എടുക്കുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് സ്ത്രീകൾ ഒരു കുഞ്ഞുണ്ടായിക്കഴിഞ്ഞാൽ അവർക്ക് ഒന്നിനും സമയമില്ല എന്ന് തന്നെ വേണം പറയാൻ. കുഞ്ഞിന്റെ കാര്യങ്ങളും വീട്ടിലെ ജോലികളും.
എല്ലാം ചെയ്യുന്നതിനുവേണ്ടി ഒരുപാട് സ്ത്രീകൾ ഇന്ന് ജോലി ഉപേക്ഷിച്ചു പോകാറുണ്ട്. അത്തരത്തിലുള്ള ഒരു സമീപനം നടന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലാണ് ശരീജയുടെ പ്രതിസന്ധികളും സങ്കീർണതകളും നിറഞ്ഞ ജീവിതം ഏവരെയും അത്ഭുതപ്പെടുത്തുന്നത്. ആ സ്ത്രീ പ്രസവിച്ചതിനു ശേഷം അവരുടെ കുഞ്ഞിനെ വെറും 52 ദിവസം മാത്രമാണ് പ്രായം ഉള്ളത്. ആ കുഞ്ഞിനെയും തൻറെ ക്യാരിബാഗിൽ ആക്കി കൊണ്ട് അവർ ഫോട്ടോഗ്രാഫർ എന്ന അവരുടെ ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്.
തനിക്കൊരു കുഞ്ഞുണ്ടായി എന്ന് കരുതി അവർ ഒരുങ്ങിക്കൂടാൻ ഒരിക്കലും തയ്യാറായിരുന്നില്ല. ആ സ്ത്രീയ്ക്ക് അവരുടെ തൊഴിലിനോടുള്ള ആത്മാർത്ഥതയും സത്യസന്ധതയും എത്രത്തോളമുണ്ട് എന്ന് ഈ പ്രവർത്തിയിലൂടെ തന്നെ മനസ്സിലാക്കാവുന്നതാണ്. ഇത് ഇന്നത്തെ കാലത്തെ എല്ലാ സ്ത്രീകൾക്കും ഒരു മാതൃകയാണ്. ഷെരീജ അവരുടെ കുഞ്ഞിനെ എപ്പോഴും അവരുടെ കൂടെ കൂട്ടിയിരുന്നു.
ആ കുഞ്ഞിനെ മറ്റൊരു സ്ഥലത്ത് ഏൽപ്പിക്കാനോ വീട്ടിലുള്ളവരെ ഏൽപ്പിച്ച പുറത്തു പോകാൻ അവർ തയ്യാറായിരുന്നില്ല. തന്റെ കുഞ്ഞ് തൻറെ ചൂടു പറ്റി നെഞ്ചോട് ചേർന്ന് കിടക്കുമ്പോഴും അവർ അവരുടെ തൊഴിൽ ആത്മാർത്ഥമായി ചെയ്തുകൊണ്ടിരിക്കുകയാണ്. എല്ലാ അമ്മമാരെയും പോലെ അവളും തൻറെ കുഞ്ഞിനെ സ്നേഹിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നത്തെ കാലത്ത് ഒരുപാട് സ്ത്രീകളുടെ അഭിമാനവും പ്രചോദനവും ആണ് ഷെരീജ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.