മകന്റെ കൊലയാളിക്ക് മാപ്പു നൽകി ഒരു അമ്മ. ഇങ്ങനെ ഒരു അമ്മ സ്വപ്നങ്ങളിൽ മാത്രം…

വളരെയധികം കഷ്ടപ്പെട്ട് നൊന്ത് പ്രസവിച്ച് പോറ്റി വളർത്തിയ മകനെ കൊന്ന ഒരാളോട് ഒരു അമ്മയ്ക്ക് ക്ഷമിക്കാൻ കഴിയും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ. എങ്കിൽ തീർച്ചയായും അതിന് സാധിക്കും എന്ന് തെളിയിച്ചിരിക്കുകയാണ് ഇവിടെ ഒരു അമ്മ. ഇങ്ങനെയൊരു കാര്യം നമുക്ക് കേട്ട് കേൾവി പോലുമില്ല. കാരണം തങ്ങളുടെ മക്കളെ കൊന്നവരെ എങ്ങനെയും ശിക്ഷിക്കണം അവർക്ക് തൂക്കുകയർ എങ്കിലും വാങ്ങിക്കൊടുക്കണം എന്നാണ് ഓരോ മാതാപിതാക്കളും ആഗ്രഹിക്കുക.

   

എന്നാൽ ഇവിടെ ഈ അമ്മ അവരിൽനിന്ന് തീർത്തും വ്യത്യസ്ത ആണ്. തന്റെ മകന്റെ കൊലയാളികൾക്ക് മാപ്പ് നൽകിക്കൊണ്ട് അവരെ ആശ്വസിപ്പിച്ച് പറഞ്ഞയക്കുന്ന ഒരു അമ്മയെയാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുക. റുഖിയ സലീം മുത്തഖയും എന്ന സ്ത്രീ അവരുടെ മകനെ 2015 ജൂൺ പതിനെട്ടാം തീയതി കൊലപ്പെടുത്തിയ കൊലയാളികളോട് പിന്നീട് ക്ഷമിക്കുകയായിരുന്നു.

സുലൈമാൻ അബ്ദുൽ മുതുകയും എന്ന പേരുള്ള അവരുടെ മകനെ ഭക്ഷണം വാങ്ങാൻ ആയി കടയിലേക്ക് പോയി വരുന്ന വഴിയെ ആണ് മൂന്ന് യുവാക്കൾ ആക്രമിക്കുന്നതും അവന്റെ കൈയിൽ ഉണ്ടായിരുന്ന ഭക്ഷണവും പണവും കവർന്നെടുക്കുകയും ശേഷം അവനെ കൊലപ്പെടുത്തുകയും ചെയ്തത്. എന്നാൽ ഈ പ്രതികളെ പോലീസ് തിരഞ്ഞു കണ്ടു പിടിക്കുകയും അവർക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനായി കോടതിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ കോടതി മുറിയിൽ.

അവർക്കുള്ള പരമാവധി ശിക്ഷ വിധിക്കുന്നതിന് തൊട്ടുമുൻപായി മരണപ്പെട്ട യുവാവിന്റെ അമ്മ എഴുന്നേറ്റ് നിന്ന് തനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് എന്ന് പറയുകയായിരുന്നു. കോടതി ഇതിനെ സമ്മതിക്കുകയും ചെയ്തു. ശേഷം ആ സ്ത്രീ കൊലയാളിയുടെ അടുത്തേക്ക് എത്തുകയും അവനെ കെട്ടിപ്പിടിക്കുകയും തനിക്ക് യാതൊരുവിധത്തിലുള്ള പരാതി ഇല്ല എന്ന് പറഞ്ഞ് അയാളെ ആശ്വസിപ്പിക്കുകയും ആണ് ചെയ്തത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.