ഒരുപാട് കാണാൻ ആഗ്രഹിച്ച ആളെ ആശുപത്രി കിടക്കയിൽ കാണാനിടയായി..

മോളെ നീ ഇപ്പോൾ എത്രാമത്തെ ഹീൽസാണ് ഈ വാങ്ങിക്കൂട്ടുന്നത്. നീ ഇങ്ങനെ വാങ്ങിക്കൂട്ടാൻ തുടങ്ങിയാൽ നിനക്ക് കിട്ടുന്ന ശമ്പളം ഇതിനു മാത്രമേ തികയൂ എന്ന അമ്മയുടെ വാക്കുകൾ അനുവിനെ ഒരുപാട് ചൊടിപ്പിച്ചു. പിന്നെ ഞാൻ എന്ത് ചെയ്യണം. ഞാൻ ജനിച്ചപ്പോൾ തന്നെ ഉയരം വയ്ക്കാനുള്ള വല്ല മരുന്നും എനിക്ക് വാങ്ങി തരാമായിരുന്നില്ലേ. ഇതുപോലെ എല്ലാവരുടെയും കളിയാക്കലുകൾ ഞാൻ കേൾക്കണം. ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുകയായിരുന്നു അനു. അവൾക്ക് ഉയരം കുറവായിരുന്നു.

   

എന്നാൽ പറയത്തക്ക രീതിയിൽ കുള്ളത്തി ഒന്നും ആയിരുന്നില്ല. എങ്കിലും അവളുടെ ഉയരക്കുറവ് അവൾക്കു തന്നെ ഒരു കുറച്ചിലായിരുന്നു. മറ്റുള്ളവർ കളിയാക്കുമ്പോൾ അവൾക്ക് സഹിക്കാൻ സാധിച്ചിരുന്നില്ല. മറ്റുള്ളവരുടെ മുൻപിൽ തന്നെ പോരായ്മ എടുത്തു കാണിക്കാതിരിക്കാൻ അവൾ ഒരുപാട് ഹീൽസ് എപ്പോഴും ഉപയോഗിക്കുകയും ചെയ്യാറുണ്ട്.അച്ഛനില്ലാത്ത ആ കുടുംബത്തിലെ അമ്മയെയും സഹോദരനെയും ജോലി ചെയ്തു പോറ്റുന്നതും അവൾ തന്നെയായിരുന്നു. അമ്മയുടെ അടുത്ത് ചാടിക്കടിച്ചാലും അവൾ നാട്ടുകാർക്ക് എല്ലാം ഒരു ഉപകാരി തന്നെയായിരുന്നു.

ഏവരുടെയും കണ്ണിലുണ്ണിയായിരുന്നു. ജോലി ചെയ്യുന്ന ആശുപത്രിയിലും അവളെ കുറിച്ച് പറയാൻ പോരായ്മകൾ ഒന്നും തന്നെയില്ല. എല്ലാവർക്കും അവളെ ഒരുപാട് ഇഷ്ടമാണ്. അവളുടെ പെരുമാറ്റം അത്രകണ്ട് നല്ലതുതന്നെയാണ്. അങ്ങനെ ഒരു ദിവസം അവൾ ആശുപത്രിയിലേക്ക് ജോലിക്ക് പോയതായിരുന്നു. ആശുപത്രി കിടക്കയിൽ ഒരു ആക്സിഡന്റ് കേസ് ആണ് ഉണ്ടായിരുന്നത്അവൾക്ക് പരിചരിക്കാൻ.

ആ വ്യക്തിയുടെ മുഖത്ത് ഒരുപാട് മുറിവുകൾ ഉണ്ടായിരുന്നിട്ട് പോലും അവൾക്ക് ആളെ തിരിച്ചറിയാനായി സാധിച്ചു. അവൾ കോളേജിൽ പഠിച്ചിരുന്ന കാലത്ത് എല്ലാവരുടെയും ആരാധനപാത്രം ആയിരുന്ന രാജേഷ് ആയിരുന്നു അത്. ആറടി ഉയരവും വടിവൊത്ത ശരീരവും അതിനൊത്ത ഭംഗിയും അവനെ ഉണ്ടായിരുന്നു. എല്ലാവർക്കും അയാളെ ഒരുപാട് ഇഷ്ടമായിരുന്നു. അതുപോലെ തന്നെ അനുവിനും അയാളെ ഒരുപാട് ഇഷ്ടമായിരുന്നു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.