വിവാഹം കഴിഞ്ഞ് തന്റെ ഭാര്യയെ സ്നേഹിക്കാത്ത ഭർത്താവിനെ സംഭവിച്ചത് എന്താണെന്ന് അറിയേണ്ടേ…

രാവിലെ തന്നെ ഗായത്രി മുറ്റമടിക്കുകയായിരുന്നു. മോളെ നിന്റെ വിവാഹമൊന്നുമായില്ലേ എന്ന് റോഡിലൂടെ പോകുന്ന സ്ത്രീ ചോദിച്ചപ്പോഴാണ് ഗായത്രി തലയുയർത്തി നോക്കിയത്. ഇല്ല ഏട്ടത്തി ആകുമ്പോൾ അറിയിക്കാമെന്ന് അവരോട് പറഞ്ഞു. അല്ലെങ്കിലും അവർക്ക് ഇടയ്ക്കുള്ളതാണ് ഈ ചൊറിച്ചിൽ. അല്ലെങ്കിലും എങ്ങനെയാ ഈ ഗേതുവിനും ചൊവ്വയ്ക്കും വെള്ളിക്കും ശനിക്കും ബുധനും എല്ലാം കേറി വരാൻ കണ്ടത് ഈയുള്ളവരുടെ ജാതകത്തിൽ ആണല്ലോ.

   

21 വയസ്സ് അല്ലെങ്കിൽ 30 വയസ്സിലെ വിവാഹം നടത്തുമെന്ന് കണിയാൻ പറഞ്ഞിരുന്നു. ഇപ്പോൾ 21 കഴിഞ്ഞു 30 ആവാറായി. ഇനിയെങ്കിലും വിവാഹം നടക്കുമോ എന്ന് അറിയില്ല. എന്നും ബ്രോക്കർ പല ചെക്കന്മാരുമായി വീട്ടിൽ വരാറുണ്ട്. അങ്ങനെ അതൊന്നും നടന്നില്ല. അങ്ങനെ ഇന്നത്തെ ദിവസവും ഉണ്ട് ഒരു പെണ്ണുകാണൽ. അവർ ഇപ്പോൾ വരുമല്ലോ എന്നോർത്ത് കുളിക്കാൻ കയറി കുളി കഴിഞ്ഞ് വരുമ്പോഴേക്കും ബ്രോക്കർ ചെക്കനുമായി എത്തിയിരുന്നു.

കട്ടി മീശയും നല്ല ഉയരവും വണ്ണവും ഉള്ള ഒരു മനുഷ്യൻ അയാളെ കണ്ടാൽ തന്നെ അറിയാം ഭയങ്കര ദേഷ്യക്കാരൻ ആണെന്ന്. അയാളുടെ വണ്ടിയുടെ പുറകിൽ ഇരുന്നിട്ടാണ് ബ്രോക്കർ എത്തിയിരിക്കുന്നത്. അങ്ങനെ അവൾ അടുക്കളയിൽ കയറി ചായ ഉണ്ടാക്കി. പതിവുപോലെ അച്ഛൻ പറയുന്നത് കേൾക്കാൻ ഒന്നും നിന്നില്ല ചായയുമായി ചെക്കന്റെ അടുത്തെത്തി.

ചെക്കനെ ചായ കൊടുത്ത് നാണം കൊണ്ട് മാറിനിൽക്കാനും അവൾ പോയില്ല. വാതിൽ പടിമേൽ ചാരിനിന്നു. അങ്ങനെ ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആയിക്കോട്ടെ എന്ന് പറഞ്ഞപ്പോൾ അവൾ മടിച്ച് നിൽക്കാതെ റൂമിലേക്ക് നടന്നു. പുറകെ അയാളും അയാൾ ഒന്നും സംസാരിക്കാതിരുന്നപ്പോൾ എന്താണ് ചേട്ടന്റെ പേര് എന്ന് അവൾ അയാളോട് ചോദിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.