ഒരു പെരുന്നാൾ ദിവസം പെരുന്നാൾ നിസ്കാരത്തിന് ശേഷം വീട്ടിലേക്ക് വിളിച്ചതായിരുന്നു ഞാൻ. പ്രവാസി ആയിട്ട് ഇപ്പോൾ ഒരുപാട് കാലങ്ങളായി. വീട്ടിൽ എന്റെ ഉമ്മയും ഭാര്യയും രണ്ട് മക്കളുമാണ് ഉള്ളത്. അവരോട് വിളിച്ചപ്പോൾ ആദ്യമായി തന്നെ ഫോൺ എടുത്തു മറുതലത്തിൽ നിന്ന് സംസാരിച്ചത് എൻറെ പ്രിയപ്പെട്ട ഭാര്യയായിരുന്നു. അവളോട് ഈദ് മുബാറക് വിഷ് ചെയ്തതിനുശേഷം സംസാരിക്കാനായി ആരംഭിച്ചു. അങ്ങോട്ടേക്ക് ഒരു വാക്ക് പറയുന്നതിന് മുൻപ് തന്നെ അവൾ പെരുന്നാൾ.
വിശേഷങ്ങൾ ഇങ്ങോട്ട് പറയാനായി തുടങ്ങി. വീട്ടിൽ എന്തെല്ലാം തരം ഭക്ഷണസാധനങ്ങൾ ഉണ്ടാക്കി എന്നതിൻറെ ലിസ്റ്റ് നിരത്തിയത് കേട്ട് എൻറെ കണ്ണ് തള്ളിപ്പോയി. അത്രയും അധികം വിഭവങ്ങൾ അവിടെ ഉണ്ടാക്കിയിട്ടുണ്ട്. എന്തിനാണ് ഇത്രയും അധികം സാധനങ്ങൾ ഉണ്ടാക്കിയത് എന്ന് ചോദിച്ചപ്പോൾ ഇത് കുറഞ്ഞുപോയി എന്നാണ് അവളുടെ വാദം. ഒരു ഗൾഫുകാരന്റെ വീട്ടിൽ ഇത്രയെങ്കിലും ഉണ്ടാക്കിയില്ലെങ്കിൽ നാണക്കേട് ആണെന്നാണ് അവൾ പറയുന്നത്. അതിനുശേഷം അവൾ വസ്ത്രങ്ങൾ.
എടുത്തതിന്റെ കണക്ക് പറയാൻ തുടങ്ങി. 10,000 രൂപയ്ക്കുള്ള വസ്ത്രങ്ങൾ എടുത്തു കൂട്ടിയിരിക്കുന്നു. അതിനുശേഷം അവളുടെ കയ്യിൽ നിന്ന് ഫോൺ മകൾ വാങ്ങുകയും അവൾ സംസാരിക്കാനും തുടങ്ങി. അവൾ പെരുന്നാളിനെ സെൽഫി എടുക്കുന്ന തിരക്കിലാണ് എന്നാണ് പറഞ്ഞത്. അവളും എടുത്തിരിക്കുന്നു ഒരുപാട് വസ്ത്രങ്ങൾ. കഴിഞ്ഞ പെരുന്നാളിന് ഒരുപാട് വസ്ത്രങ്ങൾ എടുത്തതല്ലേ എന്ന് ചോദിച്ചപ്പോൾ അവയെല്ലാം ഇട്ട് എല്ലാവരും കണ്ടു ഇനി പുതിയത്.
വേണമെന്നാണ് അവർ പറയുന്നത്. മകനും സംസാരിച്ചപ്പോൾ ഇതുപോലെ ഒക്കെ തന്നെയായിരുന്നു. എന്നാൽ അവസാനത്തെ ഊഴം എൻറെ ഉമ്മയുടേതായി. അവർ എൻറെ വിശേഷങ്ങൾ ചോദിക്കാനായി തുടങ്ങി. അവർക്ക് ഒന്നും വാങ്ങി കിട്ടിയില്ലെങ്കിലും അവർക്കറിയാൻ പ്രിയം എൻറെ കാര്യങ്ങളെ കുറിച്ചായിരുന്നു. ഞാൻ എന്തെങ്കിലും കഴിച്ചോ എന്നായിരുന്നു ഉമ്മ ആദ്യം തന്നെ ചോദിച്ചത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.