നീതി തേടിയെത്തി ഒരു അമ്മൂമ്മ. നീതിപീഠം വിട്ടിറങ്ങിയ ന്യായാധിപൻ. സംഭവം സോഷ്യൽ മീഡിയയിൽ വൈറൽ…

ചില രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും ഉയർന്ന ഉദ്യോഗസ്ഥരും ചിലപ്പോഴെല്ലാം ഒരുപോലെ പ്രവർത്തിക്കാറുണ്ട്. അവർക്ക് സ്ഥാനമാനങ്ങൾ ലഭിക്കുന്നതുവരെ അവർ ആരുടെ കാല് വേണമെങ്കിലും പിടിക്കും. എന്നാൽ സ്ഥാനമാനങ്ങൾ അവരുടെ തലയിൽ മത്ത് പിടിപ്പിച്ചു കഴിഞ്ഞാൽ എല്ലാവരും അവരുടെ കാൽക്കീഴിൽ ആണ് എന്നാണ് ഓരോ ഉദ്യോഗസ്ഥരുടെയും ചിന്ത. എന്നാൽ തെലുങ്കാന ഭുവനപ്പിള്ളി ജില്ലയിലെ ഒരു അമ്മൂമ്മ ഉണ്ടായിരുന്നു.

   

അവർക്ക് പ്രായാധിക്യം മൂലം വളരെയേറെ ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. അവർക്ക് രണ്ട് വർഷമായി ക്ഷേമപെൻഷൻ തടഞ്ഞു വെച്ചിരിക്കുകയായിരുന്നു. അവരുടെ ജീവിതം വളരെയേറെ കഷ്ടപ്പാടിൽ ആയതുകൊണ്ട് അവർക്ക് ആ ക്ഷേമപെൻഷൻ ലഭിക്കുക എന്നത് വളരെ വലിയ കാര്യമായിരുന്നു. ആ തുക എത്ര തന്നെയായാലും അവർക്ക് അത് വളരെ അത്യാവശ്യമുണ്ടായിരുന്നു. അത് ലഭിക്കുന്നതിനുവേണ്ടി അവർ നീതി ദേവതയോട് പോരാടാനായി എത്തുകയായിരുന്നു.

അങ്ങനെ ജില്ലാ മജിസ്ട്രേറ്റ് കോടതിയിൽ എത്തിയ അവരെ ഞെട്ടിച്ചുകൊണ്ട് കോടതി ഒന്നാം നിലയിൽ ആയിരുന്നു. അവർക്ക് കോടതിയുടെ ചവിട്ടുപടികൾ ചവിട്ടിക്കയറാൻ കഴിയുമായിരുന്നില്ല. അങ്ങനെ ഏറെ സങ്കടപ്പെട്ടു കൊണ്ട് അവർ ചവിട്ടുപടിയിൽ ഇരിക്കുകയായിരുന്നു. കോടതിയിലെ ഏതോ ഒരു ജീവനക്കാരൻ പറഞ്ഞറിഞ്ഞ് അബ്ദുൽ റഹീം എന്ന മജിസ്ട്രേറ്റും അവർക്ക് ആവശ്യമായ പേപ്പറുകൾ എല്ലാം എടുത്ത് നീതിപീഠത്തിൽ നിന്ന് താഴെ ഇറങ്ങിവന്ന് താഴെ.

നിലയിലെ ചവിട്ടുപടിയിൽ കാത്തിരിക്കുന്ന മുത്തശ്ശിയുടെ അടുത്ത് എത്തുകയും അവരുടെ പ്രശ്നങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും അവർക്ക് വേണ്ടുന്ന പരിഹാരങ്ങൾ എല്ലാം നടത്തിക്കൊടുക്കുകയും ചെയ്യുകയാണ്. ഇത്തരത്തിൽ ആ മുത്തശ്ശിയോട് കാരുണ്യം കാണിച്ച അബ്ദുൽ റഹീം എന്ന മജിസ്ട്രേറ്റിന്റെ വലിയ മനസ്സിനെ അഭിനന്ദിക്കാതിരിക്കാൻ ആർക്കും കഴിയുകയില്ല. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരും ഇപ്പോൾ ഉണ്ട് എന്നറിയുന്നത് ഏറെ സന്തോഷം ആർന്ന ഒരു കാര്യം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.