സൂപ്പർമാനെ വെല്ലുന്ന പ്രകടനവുമായി ഒരു ഡെലിവറി ബോയ്. സംഭവം വിയറ്റ്നാമിൽ…

ദൈവത്തിന്റെ കരങ്ങൾ അല്ലെങ്കിൽ ദൈവത്തിന്റെ കയ്യൊപ്പ് എന്നെല്ലാം നാം പലപ്പോഴും പറയാറുണ്ട്. എന്നാൽ സത്യത്തിൽ അത് ഇതാണ്. ഒരു രണ്ടു വയസ്സുകാരിയുടെ ജീവൻ പാഞ്ഞെത്തി രക്ഷിച്ച യുവാവാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരിക്കുന്നത്. സംഭവം നടക്കുന്നത് വിയറ്റ്നാമിലാണ്. 31 വയസ്സുകാരനായ ഇദ്ദേഹം ഒരു ഡെലിവറി ബോയ് ആയിട്ടാണ് ജോലി നോക്കിയിരുന്നത്. അദ്ദേഹം ജോലിയുടെ ഭാഗമായി ഒരു ഫ്ലാറ്റിന്റെ.

   

സമീപത്ത് എത്തിയപ്പോഴായിരുന്നു ഒരു സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടത്. എന്താണ് അത് എന്നറിയാൻ അദ്ദേഹം അങ്ങോട്ടേക്ക് ശ്രദ്ധിച്ചുനോക്കി. ആ കരച്ചിൽ കേട്ട ഭാഗത്തേക്ക് നോക്കിയ അയാൾ പെട്ടെന്ന് ഞെട്ടി പോവുകയായിരുന്നു. വെറും രണ്ടു വയസ്സ് മാത്രം പ്രായം വരുന്ന ഒരു കുഞ്ഞ് ഒരു ഫ്ലാറ്റിന്റെ ബാൽക്കണിയുടെ ഭാഗത്തുനിന്ന് വിഴാനായി നിൽക്കുന്നു. അദ്ദേഹം നോക്കി നിൽക്കുമ്പോൾ തന്നെ ആ കുഞ്ഞ് അവിടെ നിന്ന്.

വീഴുകയും ചെയ്തു. എന്നാൽ അദ്ദേഹം തെല്ലും സമയം കളയാതെ വളരെ പെട്ടെന്ന് അദ്ദേഹത്തിന്റെ വണ്ടിയിൽ നിന്ന് ചാടിയിറങ്ങുകയും ആ കുഞ്ഞിനെ രക്ഷിക്കാനായി അടുത്തുകണ്ട് മതിൽ എടുത്തുചാടി ഒരു തൂണ് വഴി വലിഞ്ഞു കയറുകയും ചെയ്തു. ക്ഷണ നേരത്തിലായിരുന്നു കുഞ്ഞു താഴേക്ക് പതിച്ചത്. എന്നാൽ ദൈവത്തിന്റെ കരങ്ങൾ ആ യുവാവിലൂടെ പ്രവർത്തിക്കുകയായിരുന്നു. അദ്ദേഹം വളരെ പെട്ടെന്ന് തന്നെ ചാടിവീണ് ആ കുഞ്ഞിനെ.

രക്ഷപ്പെടുത്തുകയായിരുന്നു. ആ കുഞ്ഞ് യുവാവിന്റെ കരങ്ങളിൽ ഭദ്രമായിരുന്നു. കുഞ്ഞിനെ എത്രയും പെട്ടെന്ന്ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആ കുഞ്ഞിനെ നിസ്സാര പരുക്കുകൾ മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും ആ കുഞ്ഞിന്റെ ജീവൻ രക്ഷിച്ച ആ യുവാവിനെ പ്രശംസ കൊണ്ട് മൂടുകയാണ് പൊതുജനങ്ങൾ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.