പൊട്ടിച്ചിരിക്കണം എന്നുള്ളവർ ഉറപ്പായും ഇത് കേൾക്കണം കാരണം ഇതൊരു മണ്ടന്റെ കഥയാണ്…

കൂട്ടുകാരൻ ഹബീബിന്റെ അനിയന്റെ വിവാഹ പന്തലിൽ വച്ചായിരുന്നു വീണ്ടും അവളെ കണ്ടുമുട്ടിയത്. ജീവിതത്തിൽ എത്ര തന്നെ മറക്കണം എന്ന് ഒരുപാട് ആഗ്രഹിച്ച കാര്യമായാൽ പോലും ഒരിക്കലും അത് മറക്കാനായി സാധിച്ചിരുന്നില്ല. അല്ലെങ്കിലും പിങ്ക് നിറവും വെളുത്ത പെണ്ണും ഏവരുടെയും വീക്നെസ് ആണ്. എന്ത് സൗന്ദര്യമാണ് ഈ കുരുപ്പിനെ. അവളുടെ നെറ്റിയിലേക്ക് ചുരുണ്ടു കിടക്കുന്ന മുടിയിഴകൾ ആണോ അവൾക്ക് ഈ സൗന്ദര്യം വർദ്ധിപ്പിക്കുന്നത്.

   

പണ്ടേ അവൾക്ക് നീളൻ മുടിയായിരുന്നു. പിന്നെ എപ്പോഴാണ് ഇതെങ്ങനെ ചുരുണ്ടത്. അവൾ ഏറെ സുന്ദരിയായിരിക്കുന്നു. സാരി തലപ്പുകൊണ്ട് തല മറച്ചതുകൊണ്ടാണോ അവളുടെ സൗന്ദര്യം ഇത്രയധികം വർദ്ധിപ്പിച്ചിരിക്കുന്നത് എന്ന് തോന്നിപ്പോയി. അവൾ അറിയാതെ തന്നെ അവളെ നോക്കി നിന്നുകൊണ്ടിരുന്നപ്പോഴാണ് അവളും തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലായത്. ഞാൻ ഒന്നും അറിഞ്ഞിട്ടില്ല എന്ന ഭാവത്തിൽ മൊബൈലും തോണ്ടിക്കൊണ്ട് അടുത്തു കണ്ട ഒരു കസേരയിൽ ചെന്നിരുന്നു.

മൂട്ടിൽ എന്തോ ഐസ് വെച്ചതുപോലെ തണുപ്പ് ഇരച്ചുകയറി. മൂട്ടിലേക്ക് കയറിയ തണുപ്പ് തലയിൽ വരെ എത്തിയപ്പോൾ അവിടെനിന്ന് ചാടി എഴുന്നേറ്റു. ഏതോ ഒരു കുരിപ്പ് കുടിക്കാനായി കൊണ്ടുവന്നു വെച്ച ജൂസ് ക്ലാസിന് മുകളിലായിരുന്നു കയറിയിരുന്നത്. ചമ്മി നാണംകെട്ട് അവളെ നോക്കിയപ്പോൾ ചിരിക്കുന്ന ശബ്ദം പുറത്തേക്ക് വരാതിരിക്കാനായി കൈകൊണ്ട് വായ പൊത്തിപ്പിടിച്ചുകൊണ്ട് നിന്ന് ചിരിക്കുന്ന അവളെ കണ്ടു. പിറകിൽ നിന്ന് പാന്റിൽ ആരോ പിടിച്ചു വലിക്കുന്നത് അറിഞ്ഞിട്ടാണ് തിരിഞ്ഞു നോക്കിയത്.

മാലാഖമാരുടേതു പോലുള്ള തൂവലുകൾ തുന്നി പിടിപ്പിച്ചുള്ള ഭംഗിയുള്ള വസ്ത്രം ധരിച്ച തിളങ്ങുന്ന കണ്ണുകൾ ഉള്ള കിന്നരി പല്ലുകൾ കാണിച്ച് ചിരിക്കുന്ന ഒരു കുഞ്ഞു മാലാഖ അവിടെ നിൽക്കുന്നു. അവളുടെ ജ്യൂസ് ക്ലാസിലാണ് താൻ കയറിയിരുന്നത് എന്ന് അപ്പോൾ മനസ്സിലായി. ഇത്രയും വലുതായിട്ടും ഇപ്പോഴും നിക്കറിൽ അപ്പിയിടാൻ നാണമില്ലേ എന്ന് അവൾ ചോദിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.