ബന്ധങ്ങളുടെ വില മനസ്സിലാക്കാൻ അയാൾക്ക് ആശുപത്രി വരെ എത്തേണ്ടിവന്നു…

വിനോദ് വളരെയധികം തിരക്കുള്ള ഒരു ജോലിക്കാരനാണ്. എട്ടു വർഷങ്ങൾക്കു മുമ്പ് അവന്റെ അച്ഛനെ പെട്ടെന്ന് ഒരു അറ്റാക്ക് വരികയും സർജറി ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിനുശേഷം ഇടയ്ക്കിടെ അച്ഛനെ ചെക്കപ്പ് ചെയ്യാനായി ആശുപത്രിയിലേക്ക് അവൻ കൊണ്ടുപോകാറുമുണ്ട്. അവന്റെ ഭാര്യ ശ്യാമയ്ക്ക് ജോലിയുണ്ട്. മക്കളെ നോക്കിയിരുന്നത് എല്ലാം അച്ഛൻ തന്നെയായിരുന്നു.

   

അന്നൊരു ദിവസം അവൻ ലീവ് എടുത്ത് അച്ഛനെയും കൊണ്ട് ചെക്കപ്പിനായി എത്തിയതായിരുന്നു. എന്നാൽ ഇസിജിയിൽ ചെറിയൊരു വേരിയേഷൻ ഉണ്ട് എന്നും അച്ഛനെ അവിടെ അഡ്മിറ്റ് ചെയ്യേണ്ടതായി വന്നു. അച്ഛനെ ഐസിയുവിൽ അഡ്മിറ്റ് ചെയ്തതിനു ശേഷം വിനോദ് ഭാര്യ ശ്യാമയെ വിളിച്ച് അച്ഛനെ അഡ്മിറ്റ് ചെയ്ത വിവരം അറിയിക്കുകയും ചെയ്തു.

അത് കേട്ടതോടുകൂടി ശാമയ്ക്ക് ഏറെ പരിഭ്രമം ആയി. മക്കൾ സ്കൂളിൽ നിന്ന് വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ വീട്ടിൽ അച്ഛൻ ഇല്ലെങ്കിൽ അവർ എന്താണ് ചെയ്യുക. മക്കൾ വീട്ടിൽ തനിച്ചായി പോകുമല്ലോ എന്നെല്ലാം അവൾ പരിഭവം പറഞ്ഞു. അപ്പോൾ ആണ് വിനോദിനെ തന്റെ അച്ഛൻ വീട്ടിൽ അവൾക്ക് വളരെ വലിയ സഹായമാണ് എന്ന് മനസ്സിലായത്. മക്കൾ സ്കൂളിൽ നിന്ന് വരുമ്പോൾ അവരെ കൂട്ടിക്കൊണ്ടുവരുന്നതും അവർക്ക് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു കൊടുക്കുന്നതും പഠിപ്പിക്കുന്നതും സ്കൂളിലേക്ക് പോകാനായി ഒരുക്കുന്നതും എല്ലാം അവന്റെ അച്ഛൻ തന്നെയായിരുന്നു.

ഞാനെന്നൽ ഓഫീസിൽനിന്ന് നേരത്തെ ഇറങ്ങാൻ നോക്കാം ഏട്ടാ എന്ന് പറഞ്ഞുകൊണ്ട് അവൾ ഫോൺ കട്ട് ചെയ്യുകയും ചെയ്തു. അതിനുശേഷം ആശുപത്രിയുടെ വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും അല്പസമയം നടക്കുകയും ചെയ്തു. അപ്പോൾ ഐസിയുവിനെ അകത്തുനിന്ന് ഒരു സിസ്റ്റർ പുറത്തുവരികയും വിനോദിനെ വിളിച്ച് അച്ഛന് കുടിക്കാനായി അല്പം കട്ടൻ ചായ വാങ്ങിക്കൊണ്ടു വരാനായി ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.