തന്റെ അച്ഛനെ വിവാഹ പന്തലിൽ വെച്ച് എല്ലാവരും അധിക്ഷേപിക്കുന്നത് കണ്ടിട്ടാണ് അവൾ അങ്ങോട്ടേക്ക് വന്നത്. അവിടെ വന്നു നോക്കിയപ്പോൾ അച്ഛൻ എല്ലാവരുടെയും മുമ്പിൽ അപഹാസ്യനായി നിൽക്കുകയാണ്. തന്നെ വിവാഹം കഴിക്കാൻ പോകുന്ന ചെറുക്കന്റെ അച്ഛൻ അച്ഛനെ വല്ലാതെ വഴക്കുപറയുന്നുണ്ട്. എന്തിനാണ് അദ്ദേഹം വഴക്ക് പറയുന്നത് ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് അവൾക്ക് കാര്യം മനസ്സിലായത്.
തന്റെ അച്ഛൻ വിവാഹത്തിന് ഏറ്റിരുന്ന സ്ത്രീധനം മുഴുവനായി കൊടുക്കാനായി സാധിച്ചില്ല. അതിന്റെ പേരും പറഞ്ഞാണ് അവിടെ തർക്കം നടക്കുന്നത്. വിവാഹശേഷം ആയാലും സ്ത്രീധനം മുഴുവനായി കൊടുക്കാം എന്ന് അവളുടെ അച്ഛൻ പറയുന്നുണ്ട്. എന്നാലും വരന്റെ അച്ഛനെ അത് സമ്മതമല്ല. അച്ഛനെയാളുടെ കാലു പിടിക്കുന്നതുപോലെ പറയുന്നുണ്ട് എങ്ങനെയെങ്കിലും ഇപ്പോൾ ഈ വിവാഹം നടത്തണമെന്ന്. എന്നാൽ അയാൾ അത് സമ്മതിക്കുന്നില്ല. അയാൾ മകനെ വെച്ച് വിലപേശുക യാണ്.
അയാൾ അച്ഛനെ വല്ലാതെ ചീത്ത പറയുകയാണ്. വിവാഹം നടത്താൻ സാധിക്കില്ലെങ്കിൽ പിന്നെ എന്തിനാണ് ഇത് ഏറ്റതെന്ന് ചോദിച്ചു കൊണ്ട്. ഇതെല്ലാം കണ്ട് അവൾക്ക് അടങ്ങി നിൽക്കാനായി സാധിച്ചില്ല. അവൾ വിവാഹ പന്തലിലേക്ക് ഇറങ്ങി വരികയും അച്ഛനോട് ഈ വിവാഹം നടത്തേണ്ട ആവശ്യമില്ല എന്ന് പറയുകയും ചെയ്തു. ഇത്രമേൽ അയാളുടെ കാലുപിടിച്ച് എന്തിനാണ് ഈ വിവാഹം നടത്തുന്നത് എന്നാണ് അവൾ ചോദിക്കുന്നത്.
എന്നാൽ ഇതെല്ലാം കേട്ടുകൊണ്ട് ഒരു പാവ കണക്ക് നിൽക്കുന്ന ചെറുക്കനെ നോക്കിക്കൊണ്ട് അവൾ പറഞ്ഞു. ഇയാളെ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത്രയേറെ അയാളുടെ അച്ഛൻ സ്ത്രീധനത്തിനു വേണ്ടി വിലപേശി. എന്നിട്ടും യാതൊരു മടിയും കൂടാതെ നിൽക്കുന്ന ഇയാളുടെ കൂടെ ജീവിതം ആരംഭിച്ചാൽ ഞാൻ ഒരു പാവ കണക്കാ വീട്ടിൽ കഴിയേണ്ടി വരും എന്ന് അവൾക്ക് മനസ്സിലായി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.