ഈ പൂച്ചക്കുഞ്ഞിന്റെ സ്നേഹം പറഞ്ഞറിയിക്കാൻ കഴിയില്ല. ഇത് നിങ്ങൾ കാണാതെ പോകരുത്…

നമ്മളിൽ പലരും വീട്ടിൽ വളർത്തുമൃഗങ്ങളെ വളർത്താറുണ്ട്. ഇത്തരത്തിൽ നായക്കുട്ടികളെയും പൂച്ചക്കുട്ടികളെയും എല്ലാം വളർത്താൻ നമുക്ക് ഒരുപാട് ഇഷ്ടമാണ്. എന്നാൽ ഒരുപാട് ഇഷ്ടത്തോടെ കൂടി വളർത്തുന്ന ഈ മൃഗങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങളോ അല്ലെങ്കിൽ മുറിവുകളോ ഉണ്ടായാൽ നമുക്ക് അത്രത്തോളം ഇഷ്ടം തോന്നാറില്ല. അവരോട് പിന്നെ വെറുപ്പും അറപ്പും തോന്നാറാണ് പതിവ്. ഇത്തരത്തിൽ ഒരു വീട്ടിൽ വളർന്ന പൂച്ചക്കുട്ടിയായിരുന്നു അഗ്ലി.

   

വളരെ ശാന്തശീലനും പാവപ്പെട്ട ഒരു പൂച്ചക്കുട്ടിയായിരുന്നു അഗ്ലീ. അതിനെ അൽപ്പം ഭക്ഷണം കഴിക്കാനും കുട്ടികളോടൊപ്പം കളിക്കാനും ആയിരുന്നു ഏറ്റവും അധികം ഇഷ്ടപ്പെട്ടിരുന്നത്. എന്നാൽ അവനെ ശരീരത്തിൽ ഒരു മുറിവ് ഉണ്ടാവുകയും വീട്ടുകാർ അതിനെ വേണ്ടവിധത്തിൽ പരിചരിക്കുകയും ചെയ്തില്ല. അതേ തുടർന്ന് അതിന്റെ മുറിവ് വ്രണമായി മാറുകയും അതിനെ കാണാൻ ഭംഗി ഇല്ലാതാവുകയും ചെയ്തു.

ഇതേ തുടർന്ന് ആ പൂച്ചക്കുട്ടിയോട് വെറുപ്പ് തോന്നിയ അതിനെ വളർത്തിയിരുന്ന വീട്ടുകാർ അവനെ തെരുവിൽ കൊണ്ടിരുന്നു ഉപേക്ഷിക്കുകയാണ് ചെയ്തത്. എന്നാൽ തന്നെ ഉപേക്ഷിച്ചവർ വീണ്ടും വരുമെന്ന് കരുതി അവൻ ഒരുപാട് കാത്തിരുന്നു. ആ പാർക്കിൽ വരുന്ന ഓരോരുത്തരുടെയും മുഖം നോക്കി തന്റെ ഉടമസ്ഥൻ ആണോ എന്ന് അവൻ പരിശോധിച്ചു കൊണ്ടിരുന്നു. അവിടെ വന്ന കുട്ടികൾക്കൊപ്പം കളിക്കാനായി അവൻ ഓടി അടുത്തെത്തി.

എന്നാൽ അവരൊന്നും ആ പൂച്ച കുഞ്ഞിനെ സ്വീകരിച്ചില്ല. അവരാരും അവനോടൊപ്പം കളിക്കാനും തയ്യാറായില്ല. എല്ലാവരും അവനെ ഉപദ്രവിക്കാനായി തുടങ്ങി. ചിലരെല്ലാം വാക്കിംഗ് സ്റ്റിക്ക് കൊണ്ട് അവന്റെ കണ്ണ് കുത്തി മുറിവേൽപ്പിച്ചു. അവന്റെ വാലിലൂടെ വണ്ടി കയറ്റി ഇറക്കി. അങ്ങനെ അവസാനം അവനെ കണ്ണിന്റെ കാഴ്ചയും വാലും നഷ്ടപ്പെട്ടു. അവൻ വളരെയേറെ കഷ്ടപ്പെട്ടു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.