അത്യാവശ്യം നേരത്ത് തിരിഞ്ഞു നോക്കാൻ ഒരു നായ പോലും ഉണ്ടായില്ല എന്ന് പറയുന്നവരുടെ ശ്രദ്ധയിലേക്കാണ് ഈ വീഡിയോ കൊണ്ടുവരുന്നത്. കാരണം ഇത് ഒരു ആശുപത്രിയുടെ പ്രധാന വാതിലിനു മുൻപിലായി കുറച്ചു നായ്ക്കൾ നിൽക്കുന്നത് നമുക്ക് കാണാവുന്നതാണ്. അവയെ കണ്ടാൽ തന്നെ അറിയാം വിവിധതരത്തിലുള്ള തെരുവ് നായ്ക്കൾ ആണ് അവയെന്ന്. എന്നാൽ ഇവ എന്തിനാണ് ആശുപത്രിയുടെ കവാടത്തിനു മുൻപിൽ ആയി നിൽക്കുന്നത് എന്നല്ലേ. അവരുടെ മുഖത്ത് നോക്കിയാൽ.
തന്നെ നമുക്ക് മനസ്സിലാക്കാവുന്നതാണ് അവരെ സങ്കടത്തോടെ കൂടിയാണ് നിൽക്കുന്നത് എന്ന്. അവർ ആരെയോ കാത്ത് ആണ് അവിടെ നിൽക്കുന്നത്. അവർക്ക് പ്രിയപ്പെട്ട ഒരുആൾ ആശുപത്രിക്കകത്തു ഉണ്ട് എന്ന് അവരുടെ നിൽപ്പു കണ്ടാൽ തന്നെ അറിയാവുന്നതാണ്. എന്തായിരിക്കാം അവിടെ സംഭവിച്ചിട്ടുണ്ടാവുക. വഴിയരികിൽ ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന ഒരു വ്യക്തിയുടെ നായ്ക്കൾ ആണ് അവയെന്ന് പിന്നീട് മനസ്സിലാക്കാനായി സാധിച്ചു. അയാൾ അവർക്ക് ഭക്ഷണം കൊടുക്കാറുണ്ടായിരുന്നു.
എന്നാൽ വഴിയൊരുക്കിൽ കുഴഞ്ഞുവീണ മനുഷ്യനെ ആരെല്ലാമോ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അദ്ദേഹത്തോടൊപ്പം വന്നതായിരുന്നു ആ നായ്ക്കൾ. ആശുപത്രിക്ക് അകത്ത് മനുഷ്യർക്ക് മാത്രമേ പ്രവേശിക്കാൻ കഴിയുള്ളൂ എന്നതുകൊണ്ട് തന്നെ അവർ തങ്ങളുടെ യജമാനനെ കാത്ത് പുറത്തുനിൽക്കുകയായിരുന്നു. അയാൾ യാചകൻ ആയതുകൊണ്ട് തന്നെ അയാളിൽ നിന്ന് കിട്ടിയതിനേക്കാൾ കൂടുതൽ ഭക്ഷണം.
അവർക്ക് തെരുവിൽ നിന്ന് കിട്ടിയിട്ടുണ്ടാകും. എന്നിരുന്നാലും അവർ അയാളെ അത്രമേൽ സ്നേഹിക്കണം എങ്കിൽ അയാൾ കൊടുത്ത സ്നേഹം അത്ര വലുതായിരിക്കും. ഈ നായ്ക്കളെ ഓടിച്ചു വിടാനായി സെക്യൂരിറ്റിയോട് പറഞ്ഞപ്പോൾ അവ വൃദ്ധനോടൊപ്പം വന്നതാണ് എന്നാണ് അയാൾ മറുപടി പറഞ്ഞത്. ആ ഡോക്ടർ പറഞ്ഞു നിർത്തുന്നത് ഇങ്ങനെയാണ്. ഈ നായ്ക്കളോട് ഞാനിനി എങ്ങനെ പറയും ആ വൃദ്ധൻ ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.