അമ്മൂമ്മേ ഞാൻ ഒന്നുകൂടി അവസാനമായി അമ്മൂമ്മയുടെ മടിയിൽ ഒന്ന് കിടന്നോട്ടെ എന്ന് ഹരിക്കുട്ടൻ അമ്മൂമ്മയോട് ചോദിച്ചു. എന്തിനാ എന്റെ കുട്ടി ഇങ്ങനെ വിഷമിക്കുന്നത്. നിന്നെ ഈ നാട്ടിൽ നിന്ന് പറഞ്ഞുവിടാൻ അമ്മൂമ്മയ്ക്ക് ഇഷ്ടമുണ്ടായിട്ടല്ല. എങ്കിലും എത്രയെന്ന് വെച്ചാൽ നിന്നെ ഇങ്ങനെ ഇവിടെ നിർത്തി നരകിപ്പിക്കുന്നത്. ഒരൊറ്റ വിവാഹ ആലോചനകളും നിനക്ക് നല്ല ജോലിയില്ല എന്നതിന്റെ പേരിൽ വരുന്നില്ല. അമ്മൂമ്മയ്ക്ക് എന്റെ കുട്ടി മാത്രമല്ലേയുള്ളൂ. നിന്റെ നല്ല ജീവിതത്തിനു വേണ്ടിയിട്ടാണ് അമ്മമ്മ ഈ പറയുന്നത്.
ഇതുതന്നെ തെക്കേലെ രാമേട്ടൻ പറഞ്ഞു ശരിയാക്കിയതാണ്. നീ വിദേശത്ത് പോയി നല്ല രീതിയിൽ ആയി ഒരു നല്ല പെണ്ണിനെയും കെട്ടി നല്ല രീതിയിൽ ജീവിക്കുന്നത് കാണാനാണ് അമ്മൂമ്മയ്ക്ക് ഇപ്പോഴും ആഗ്രഹം. അപകടത്തിന്റെ രൂപത്തിൽ ഹരിക്കുട്ടന്റെ അമ്മയും അച്ഛനും അവനെ വിട്ടു പോയതായിരുന്നു. പിന്നീട് ഹരിക്കുട്ടൻ സ്വന്തമായി എന്ന് പറയാനുള്ളത് ഈ അമ്മൂമ്മയും.
വകയിലെ ബന്ധുവായ ഒരു സുഭദ്രയും മാത്രമായിരുന്നു. അമ്മുമ്മയുടെ കാലം കഴിഞ്ഞാൽ എന്റെ ഹരിക്കുട്ടൻ പിന്നെ ആരാണ് ഉണ്ടാവുക എന്ന് അമ്മമ്മ എപ്പോഴും സങ്കടപ്പെടാറുണ്ട്. അങ്ങനെ കരുതിയിരുന്ന ദിവസം വന്നെത്തി. ഹരിക്കുട്ടൻ അമ്മൂമ്മയോട് യാത്ര പറഞ്ഞേ അവൻ വിദേശത്തേക്ക് തിരിച്ചു. അവിടെയെത്തിയപ്പോൾ അവനു താമസിക്കാൻ കമ്പനി വക മൂന്നുപേർ അടങ്ങുന്ന ഒരു മുറി കിട്ടി. വളരെ ചെറിയ മുറിയായിരുന്നു. ആ മുറിയിൽ താമസിച്ചിരുന്ന മജീദിക്ക വിദേശത്തേക്ക് വന്നിട്ട് 20 വർഷമായി.
അതുകൊണ്ടുതന്നെ മരുഭൂമിയുടെ മണൽ പരപ്പിന്റെ ഹൃദയ താളം പോലും മജീദ് ഇക്കക്ക് വളരെ നന്നായി അറിയാമായിരുന്നു. കഠിനാധ്വാനത്തിലൂടെ ഹരി ഒരുപാട് സമ്പാദിക്കുകയും ചെയ്തു. ഇപ്പോൾ അവൻ വിദേശത്തേക്ക് എത്തിയിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.