പെരുന്നാളിന് വസ്ത്രങ്ങൾ എടുക്കാൻ കടപൂട്ടി പുറത്തേക്ക് ഇറങ്ങുമ്പോൾ ആയിരുന്നു പാടത്ത് പണിയെടുക്കുന്ന ഹമീദിക്കാ ഓടിപിടഞ്ഞ് അങ്ങോട്ടേക്ക് വന്നത്. മോൻ കട പൂട്ടിയോ എന്ന് അദ്ദേഹം ആവലാതി കൊണ്ട് ചോദിച്ചു. എന്തുപറ്റി എന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോഴാണ് പറഞ്ഞത് മോനെ ഒരു മോട്ടോർ ശരിയാക്കാൻ ഉണ്ട് എന്ന്. അതൊന്നും ഇപ്പോൾ നടക്കില്ല കുന്നംകുളത്തേക്ക് ഡ്രസ്സ് എടുക്കാൻ പോകാൻ നിൽക്കുകയാണ് ഞാൻ.
പെരുന്നാളിനെ ഊട്ടിയിലേക്ക് പോകാൻ കുടുംബക്കാരും ഒരു ടൂർ പ്ലാൻ ചെയ്തിട്ടുണ്ട്. അപ്പോൾ ഹമീദ് ഇക്ക പറഞ്ഞു പെരുന്നാൾ അല്ലേ മോനേ ഇനി അവർക്ക് ആ മോട്ടോർ നന്നാക്കി കിട്ടാൻ ഈ പെരുന്നാൾ കഴിഞ്ഞേ കട തുറന്നിട്ടല്ലേ കഴിയൂ എന്ന്. കാശിന് ഒരുപാട് ആവശ്യമുള്ള സമയം ആയതുകൊണ്ട് ഇക്കയുടെ വാക്കുകൾ തള്ളിക്കളഞ്ഞില്ല. അങ്ങനെ ആ വീട് അന്വേഷിച്ച്മുൻപോട്ട് നടന്നപ്പോൾ അവിടെ പഴയ പ്രതാപം വിളിച്ചോതുന്ന ഒരു പഴയ കെട്ടിടമാണ് കാണാനായി സാധിച്ചത്. പഴയ ഒരു വലിയ തറവാട്.
ആ തറവാടിന്റെ ഉമ്മറപ്പടിയിലായി ഒരു വൃദ്ധനും വൃദ്ധയും കൂടി കസേരയിലിരിക്കുന്നു. എന്നെ കണ്ടിട്ടായിരിക്കണം കസേരയിൽ ഇരിക്കുന്ന വൃദ്ധനും വൃദ്ധയും കൈ നെറ്റിക്ക് മുകളിൽ വെച്ച് സൂക്ഷിച്ചു നോക്കുന്നുണ്ട്. മോട്ടോർ ശരിയാക്കാൻ വന്നതാണ് ഇതല്ലേ വീട് എന്ന് അവരോട് ചോദിച്ചപ്പോൾ ഭാഗ്യം ഈ പെരുന്നാളിന് എങ്കിലും ഒന്ന് കുളിക്കാമല്ലോ എന്ന് പറഞ്ഞ് അദ്ദേഹം പ്രയാസപ്പെട്ടുകൊണ്ട് ആ കസേരയിൽ നിന്ന്.
കൈ മുട്ടിനെ ഊന്നൽ കൊടുത്തുകൊണ്ട് അദ്ദേഹം എഴുന്നേറ്റു. പ്രയാസപ്പെട്ടുകൊണ്ട് മോട്ടോർ ഇരിക്കുന്ന ഭാഗത്തേക്ക് നടന്നു പോകുമ്പോഴും അദ്ദേഹത്തിന്റെ കാലുകൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. അങ്ങനെ ഒരു വിധത്തിൽ മോട്ടോർ ഇരിക്കുന്ന മോട്ടോർ പുരയുടെ അടുത്ത് എത്തിയപ്പോൾ അവിടം ആകെ മാറാല പിടിച്ചു പൊളിഞ്ഞും കിടക്കുകയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.