ഗൗരി നിങ്ങൾ വിവാഹമോചനത്തിന് തയ്യാറാണോ എന്ന് ജഡ്ജി ചോദിച്ചു. അതെ എന്ന് ഞാൻ ഉറച്ച ശബ്ദത്തിൽ മറുപടി പറഞ്ഞു. അടുത്തത് വിഷ്ണുവേട്ടന്റെ ഊഴമായിരുന്നു അദ്ദേഹത്തോടും അവർ ചോദിച്ചു നിങ്ങൾക്ക് വിവാഹമോചനത്തിന് താല്പര്യം ഉണ്ടോയെന്ന്. ഗൗരിക്ക് വേണ്ടെങ്കിൽ എനിക്കും വേണ്ട എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഞങ്ങൾ വിവാഹമോചിതരായി. ഇരു വീട്ടുകാരുടെയും ഇഷ്ടപ്രകാരമായിരുന്നു ഞങ്ങൾ ഇരുവരുടെയും വിവാഹം നടന്നത്.
വളരെ സന്തോഷപൂർവ്വമായ ഒരു ചടങ്ങ് തന്നെയായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് വിഷ്ണുവേട്ടന്റെ വീട്ടിലേക്ക് വന്നപ്പോൾ എനിക്ക് മനോഹരമായ ഒരു മുറി അനുവദിച്ചു തന്നു. വിഷ്ണുവേട്ടനും സഹോദരിയും അമ്മയും അച്ഛനും അപ്പോഴും ഒരു മുറിയിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്. വിഷ്ണുവേട്ടന്റെ പെങ്ങളുടെ ഭാഗത്തുനിന്ന് ആണ് എനിക്ക് ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നത്.
ഹിമ എപ്പോഴും എന്നെ കുത്തി നോവിക്കും ആയിരുന്നു. എല്ലാവരുടെയും വായിൽ കയ്യിട്ടു നോക്കുന്നവളെന്ന് ഡെന്റൽ ഡോക്ടർ ആയ എന്നെ അവൾ പരിഹസിക്കുമായിരുന്നു. അവളുടെ വിവാഹം കഴിയുന്നത് വരെ താൻ ഇതെല്ലാം സഹിക്കണം എന്ന് വിഷ്ണുവേട്ടൻ പറഞ്ഞു. അങ്ങനെ ഞാൻ അതിനായി കാത്തിരുന്നു. ഞാൻ എൻറെ വീട്ടിൽ പോകുമ്പോൾ മാത്രമായിരുന്നു വിഷ്ണുവേട്ടൻ ഒപ്പമുള്ള ഒരു ജീവിതം എനിക്ക് ഉണ്ടായിരുന്നത്. അങ്ങനെ അവളുടെ വിവാഹവും കഴിഞ്ഞു. ഞങ്ങൾ ഒരുമിച്ച് താമസിക്കാനും തുടങ്ങി.
വൈകാതെ ഞാൻ ഗർഭിണിയായി. എന്നാൽ വിഷ്ണുവേട്ടന്റെ അമ്മ ആ കുഞ്ഞിനെ നശിപ്പിക്കാനായി എന്നോട് ആവശ്യപ്പെട്ടു. ഹെമക്കായിരിക്കണം ഈ വീട്ടിൽ ആദ്യത്തെ കുഞ്ഞുണ്ടാകുന്നത് എന്ന് അവർ നിർബന്ധം പിടിച്ചു. അപ്പോൾ ഞാൻ അവരോട് മറുത്തു ചോദിച്ചു. ഹിമയ്ക്ക് ഒരു കുഞ്ഞ് ഉണ്ടായില്ലെങ്കിൽ എനിക്കും കുഞ്ഞ് വേണ്ട എന്നാണോ അമ്മ പറയുന്നത് എന്ന്. അതേ അങ്ങനെ തന്നെയാണ് എന്ന് അവർ പറഞ്ഞു. ഇതെല്ലാം ഞാൻ മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.