ഒരു ബിസിനസ് ട്രിപ്പ് കഴിഞ്ഞ് വീട്ടിൽ വന്നു കിടന്ന് അല്പസമയം സമാധാനമായി ഉറങ്ങാം എന്ന് കരുതിയതാണ്. അപ്പോഴാണ് വീട്ടിലെ കോളിംഗ് ബെൽ നിര്‍ത്താതെ അടിക്കുന്നത് കേട്ടത്. ഇവൾ എവിടെയാണ്. ഭാര്യയെ അന്വേഷിച്ചിട്ട് കാണാനില്ല. ഞാനും അനിയനും കൂടിയാണ് ഇപ്പോൾ ബിസിനസ് എല്ലാം നോക്കി നടത്തുന്നത്. സ്വദേശത്തും വിദേശത്തുമായി ഒരുപാട് ബിസിനസ് ഇപ്പോൾ തന്നെയുണ്ട്. ഒരുപാട് പണവും സമ്പാദിച്ചു കഴിഞ്ഞു. ആരാണ് താഴെ എന്ന് ചോദിച്ചപ്പോൾ ഭാര്യ പറഞ്ഞു.
അത് മസാല പൊടികളും മറ്റും വിൽക്കാൻ വന്ന ഒരു സ്ത്രീയാണ്. അവളുടെ ഭർത്താവിനെ സുഖമില്ല. ഇങ്ങനെ ഇറങ്ങിക്കോളും ഒരുപാട് കള്ളക്കൂട്ടങ്ങളുണ്ട്. തക്കം കിട്ടിയാൽ വല്ലതും ചെയ്യും. ഇതെല്ലാം അവൾ പറഞ്ഞു കേട്ടപ്പോൾ എനിക്ക് അല്പം ദേഷ്യവും സങ്കടവും ആണ് തോന്നിയത്. പണത്തിനുമേൽ ജനിച്ച ഇവൾക്ക് പാവപ്പെട്ടവരുടെ സങ്കടത്തിന്റെ വില അറിയില്ല അവർ എന്തിനു വേണ്ടിയാണ് വരുന്നത്.
എന്നും അവൾക്ക് ചിന്തിക്കാനുള്ള കഴിവില്ല. ഞാൻ മാറ്റി വച്ചിരിക്കുന്ന പണത്തിൽ നിന്ന് കുറച്ചെടുത്ത് അവർക്ക് കൊടുക്കാൻ പറഞ്ഞെങ്കിലും അവൾ കൊടുക്കാൻ തയ്യാറായില്ല. അപ്പോൾ ഞാൻ താഴേക്ക് ഇറങ്ങി വന്ന് നോക്കി. ആ യാചകയെ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. അത് വത്സല ചേച്ചിയായിരുന്നു. അപ്പോൾ എൻറെ മനസ്സ് എൻറെ കുട്ടിക്കാലത്തിലേക്ക് തിരിഞ്ഞുപോയി. അപ്പോൾ എനിക്ക് 10 വയസ്സ് പ്രായമാണ് ഉണ്ടായിരുന്നത്.
എന്റെ അച്ഛൻ മരിക്കുകയും ചെയ്തു. അസുഖബാധിതയായി അമ്മ കിടപ്പിലായി. എനിക്ക് താഴെ എട്ടു വയസ്സും ഏഴു വയസ്സുള്ള അനിയനും അനുജത്തിയും ഉണ്ടായിരുന്നു. ആ രണ്ടുപേരുടെയും വയറുനിറയ്ക്കേണ്ട ചുമതല എന്റേതായി മാറി. അടുത്തുള്ള ഒരു പലചരക്കുക കടയിൽ സഹായത്തിനായി ചെന്നെങ്കിലും പലചരക്ക് കടക്കാരൻ കണ്ടിട്ടും കണ്ടില്ലെന്നു ഭാവിച്ചു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.