ഒരു കൈയിൽ അപകടം പറ്റിയ കോഴിക്കുഞ്ഞു മറ്റൊരു കൈയിൽ പത്തുരൂപ നോട്ടുമായി നിൽക്കുന്ന ഒരു കുരുന്നു ബാലൻ. വീടിനു സമീപത്തു കൂടി സൈക്കിൾ ഓടിക്കുകയായിരുന്നു ഡെറൻ എന്ന ബാലൻ. അറിയാതെ സൈക്കിളിന്റെ ടയർ അയൽവാസിയുടെ കോഴിക്കുഞ്ഞിന്റെ മുകളിലൂടെ കയറിയിറങ്ങി. അതുകണ്ട് സങ്കടം സഹിക്കാതെ അവൻ കോഴിക്കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് പാഞ്ഞു.
കോഴിക്കുഞ്ഞ് ചത്തു പോയെങ്കിലും ആ അഞ്ചുവയസ്സുള്ള ബാലന്റെ പ്രവർത്തിയെ എല്ലാവരും വാഴ്ത്തി. കോഴിക്കുഞ്ഞിന്റെ മുകളിലൂടെ സൈക്കിൾ കയറിയിറങ്ങിയപ്പോൾ ആകെ വിഷമിച്ച ഡെറൻ അതിനെ ആശുപത്രിയിൽ എത്തിക്കാൻ ആവുന്നത്ര മാതാപിതാക്കളോട് പറഞ്ഞു നോക്കിയതാണ്.
അവർ വിസമ്മതിച്ചപ്പോഴാണ് തന്റെ കയ്യിലുള്ള പത്തു രൂപയുമായി അവൻ ആശുപത്രിയിലേക്ക് പാഞ്ഞത്. പക്ഷേ കോഴിക്കുഞ്ഞ് ചത്തു പോയത് ഡെറനു മനസ്സിലായതേയില്ല. അവന്റെ കയ്യിൽ ആകെ പത്തു രൂപയെ ഉണ്ടായിരുന്നുള്ളൂ. ഒരു കൈയിൽ കോഴിക്കുഞ്ഞ് മറ്റേ കയ്യിൽ പത്ത് രൂപയുമായി ആശുപത്രിയിൽ എത്തി ആശുപത്രി അധികൃതരോട് കോഴി കുഞ്ഞിനെ രക്ഷിക്കണമെന്ന് അപേക്ഷിച്ചു.
നിഷ്കളങ്കമായി നിൽക്കുന്ന കുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. മിസോറാമിലെ സൈറാത് എന്ന സ്ഥലത്തുള്ള ഡെറാൻ എന്ന ബാലൻ മുതിർന്നവർക്ക് കൂടി മാതൃക ആയിരിക്കുകയാണ്. കരുണ നിറഞ്ഞ ആ പ്രവർത്തി കൊണ്ടാണ് ഡെറൻ ഒറ്റ ദിവസം കൊണ്ട് താരം ആയത്. ഈ പ്രവർത്തി മൂലം അവൻ പഠിക്കുന്ന സ്കൂളിൽ അവനെ ആദരിക്കുകയുണ്ടായി. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക.