പിത്താശയത്തിൽ കല്ല് ഉണ്ടാകുന്നതിനുള്ള കാരണങ്ങളും ലക്ഷണങ്ങളും എന്തൊക്കെ

പിത്താശയത്തിൽ കല്ല് ഉണ്ടാകുന്നത് മിഡിൽ ഏജിൽ ആണെന്നാണ് മെഡിക്കൽ കോളേജിൽ പഠിപ്പിക്കുന്നത്. പണ്ടും ഇപ്പോഴും ഇങ്ങനെ തന്നെയാണ് അവിടെ പഠിപ്പിക്കുന്നത് എന്നാൽ ഏത് വയസ്സിലും ഈ രോഗം വരാം. ഇത് ചിലരിൽ സിംറ്റംസ് ഒന്നുംതന്നെ ഉണ്ടാകില്ല എന്തെങ്കിലും കാരണവശാൽ വയറു സ്കാൻ ചെയ്യുമ്പോഴാണ് പിത്താശയത്തിൽ കല്ല് ഉണ്ടെന്ന് അറിയുന്നത്.

   

ഇതിന്റെ പ്രധാന ലക്ഷണം എന്ന് പറയുന്നത് ഫാറ്റി ആയിട്ടുള്ള ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വയറിൽ ഉണ്ടാകുന്ന വേദന നെഞ്ചുപിടിച്ചു വലിക്കുന്ന പോലുള്ള അനുഭവം ഗ്യാസ് കയറുന്ന പോലുള്ള അനുഭവം എന്നിവയാണ്. 95 ശതമാനവും ഓപ്പറേഷൻ മുഖേന മാത്രമേ ഇത് എടുത്തു കളയാൻ സാധിക്കുകയുള്ളൂ.

കീ ഹോളിലൂടെ സ്റ്റോൺ റിമൂവ് ചെയ്യുകയാണ് ചെയ്യുന്നത്. സർജറി കഴിഞ്ഞാൽ മിക്കവാറും ബുദ്ധിമുട്ട് ഒന്നും തന്നെ ഉണ്ടാവുകയില്ല. മെഡിസിൻ യൂസ് ചെയ്തു ഇത് മാറ്റാമെന്ന് ഗ്യാരണ്ടി ഇല്ല. സർജറി ചെയ്യാൻ തീരെ നിവർത്തി ഇല്ലെങ്കിൽ മരുന്നിൽ നിൽക്കാവുന്നതാണ്.

അതുപോലെ ഇത് തുടങ്ങുന്നേ ഉള്ളൂ എങ്കിലും മരുന്നിൽ നോക്കാവുന്നതാണ്. ഈ രോഗം വരാതിരിക്കാൻ ലോ ഫാറ്റ് ഹെൽത്തി ഡയറ്റ് എന്നിവ നോക്കുക. ഫ്രൂട്ട്സും വെജിറ്റബിൾസും കൂടുതലായി കഴിക്കാൻ ശ്രമിക്കുക. ഈ രോഗത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി തുടർന്ന് വീഡിയോ കാണുക. Video credit : Malayalam Health Tips